
കോഴിക്കോട്: തളി മഹാദേവ ക്ഷേത്രകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് പുലർച്ചയോടെയാണ് സംഭവം. കുളത്തിൽ വിഷം സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയതാണെന്നാണ് ലഭിക്കുന്ന സൂചന.
സെക്യൂരിറ്റി ജീവനക്കാരനാണ് മീനുകൾ ചത്തുപൊങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments