മെഡിക്കൽ കോളജ്: വാടക വീട്ടിൽ തനിച്ചു താമസിച്ചിരുന്ന ആർസിസി ജീവനക്കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ സ്വദേശി എം. ദീനാമ്മ(48)യാണ് മരിച്ചത്.
Read Also : മകളെ കൊന്ന് മൃതദേഹം മോട്ടോർ സൈക്കിളിൽ കെട്ടി വലിച്ച് പിതാവ്: റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു
കുമാരപുരം ടാഗോർ ഗാർഡൻസിലെ വാടക വീട്ടിലായിരുന്നു താമസം. ബുധനാഴ്ച വൈകുന്നേരമാണ് മരണ വിവരം അറിയുന്നത്. തൊട്ടടുത്ത് താമസിക്കുന്ന വീട്ടുടമസ്ഥൻ ആണ് വിവരം മെഡിക്കൽ കോളജ് പൊലീസിൽ അറിയിച്ചത്. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു ദീനാമ്മയെന്ന് പൊലീസ് അറിയിച്ചു.
ആർസിസിയിൽ പൊതു ദർശനത്തിനു വച്ച ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ആർസിസിയിലെ നഴ്സിംഗ് അസിസ്റ്റന്റ് ആയിരുന്നു. അവിവാഹിതയാണ്.
Post Your Comments