കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചു. അതിരമ്പുഴ ഓണംതുരുത്ത് കവല മേടയിൽ വീട്ടിൽ അലക്സ് പാസ്കലിനെതിരെയാണ് (22) വീണ്ടും കാപ്പ നിയമനടപടി സ്വീകരിച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏറ്റുമാനൂർ, മേലുകാവ്, പാലാ, തൃശൂർ ജില്ലയിലെ ചേർപ്പ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കഞ്ചാവ് വിൽപന, അടിപിടി, ക്വട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
Read Also : വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ: കസ്റ്റംസിന് ലഭിച്ചത് 85 ലക്ഷം രൂപയുടെ സ്വർണ്ണം
കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാൾക്കെതിരെ ജില്ല പൊലീസ് ആറുമാസത്തേക്ക് കാപ്പ നിയമ നടപടി സ്വീകരിച്ചിരുന്നു. തുടർന്ന്, ഏപ്രിലിൽ മോചിതനായ ഇയാൾ ഏറ്റുമാനൂർ സ്റ്റേഷനിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലും പാലായിൽ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയായതിനെ തുടർന്ന്, ജില്ല പൊലീസ് മേധാവി ഇയാൾക്കെതിരെ വീണ്ടും കാപ്പ നിയമനടപടിക്ക് ശിപാർശ നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോള്‍ ഇയാളെ വീണ്ടും കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.
Post Your Comments