ErnakulamLatest NewsKeralaNattuvarthaNews

എ.​ടി.​എ​മ്മി​ൽ പ​ണ​മെ​ടു​ക്കാ​ൻ വ​രു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന പ​ണം ത​ട്ടൽ: പ്രതി അറസ്റ്റിൽ

ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി വ​ടു​ത​ല ജെ​ട്ടി തെ​ക്കേ ത​ങ്കേ​രി വീ​ട്ടി​ൽ ന​ജീ​ബി​നെ​യാ​ണ്​ (35) അറസ്റ്റ് ചെയ്തത്

കൊ​ച്ചി: എ.​ടി.​എ​മ്മി​ൽ പ​ണ​മെ​ടു​ക്കാ​ൻ വ​രു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന പ്ര​തി പൊലീസ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി വ​ടു​ത​ല ജെ​ട്ടി തെ​ക്കേ ത​ങ്കേ​രി വീ​ട്ടി​ൽ ന​ജീ​ബി​നെ​യാ​ണ്​ (35) അറസ്റ്റ് ചെയ്തത്. സെ​ൻ​ട്ര​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ.​ടി.​എ​മ്മി​ൽ പ​ണം എ​ടു​ക്കാ​ൻ പ്രാ​യ​മു​ള്ള​വ​രെ​യും സ്ത്രീ​ക​ളെ​യും സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​നെ​യെ​ത്തി​യാ​ണ് പ്രതി ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. പ​ണ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ സ​മീ​പി​ച്ച് അ​വ​രു​ടെ എ.​ടി.​എം കാ​ർ​ഡ് വാ​ങ്ങി​ച്ച് പ​ണ​മെ​ടു​ത്ത് കൊ​ടു​ക്കു​ന്ന പ്ര​തി, അ​വ​രു​ടെ യ​ഥാ​ർ​ഥ എ.​ടി.​എം കാ​ർ​ഡ് ന​ൽ​കാ​തെ മ​റ്റൊ​രു എ.​ടി.​എം കാ​ർ​ഡ് കൊ​ടു​ത്തു​വി​ടു​ന്ന​താ​ണ് രീ​തി. പി​ന്നീ​ട് പ്ര​തി അ​ടു​ത്ത എ.​ടി.​എ​മ്മി​ൽ പോ​യി നേ​ര​ത്തേ കൈ​ക്ക​ലാ​ക്കി​യ എ.​ടി.​എം കാ​ർ​ഡി​ൽ​നി​ന്ന്​ പ​ണം പി​ൻ​വ​ലി​ക്കും. അ​ക്കൗ​ണ്ട് ബാ​ല​ൻ​സ് നോ​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ പ​ണം ഉ​ണ്ടെ​ങ്കി​ൽ രാ​ത്രി 11.58ന് ​ആ ദി​വ​സ​ത്തെ കൂ​ടു​ത​ൽ തു​ക​യും 12 മ​ണി​ക്ക് ശേ​ഷം പി​റ്റേ ദി​വ​സ​ത്തെ തു​ക​യും പി​ൻ​വ​ലി​ക്കും. ഇ​ത്ത​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​ണം ത​ട്ടി​യി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യി​ൽ​നി​ന്ന്​ മു​പ്പ​തോ​ളം എ.​ടി.​എം കാ​ർ​ഡു​ക​ൾ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Read Also : വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ: കസ്റ്റംസിന് ലഭിച്ചത് 85 ലക്ഷം രൂപയുടെ സ്വർണ്ണം 

ത​ട്ടി​പ്പി​നു​ശേ​ഷം കി​ട്ടി​യ പ​ണം കാ​ഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​ൻ വ​ഴി പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു രീ​തി. കൂ​ടാ​തെ കാ​ഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​ൻ വ​ഴി നി​ക്ഷേ​പി​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ അ​ടു​ത്തെ​ത്തി അ​വ​രെ സ​ഹാ​യി​ച്ച് പ​ണം മെ​ഷീ​നി​ൽ ഇ​ട്ട​തി​ന് ശേ​ഷം ‘ക​ൺ​ഫോം’ എ​ന്ന​തി​ന് പ​ക​രം ‘കാ​ൻ​സ​ൽ’ എ​ന്ന് പ്ര​സ് ചെ​യ്യും. എ​ന്നി​ട്ട് പ​ണം അ​യ​ക്കാ​നെ​ത്തി​യ​വ​രോ​ട് നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ്, അ​വ​ർ പോ​കു​മ്പോ​ൾ മെ​ഷീ​ൻ തു​റ​ന്ന് പ​ണ​മെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പതിവ്.

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ അ​സി. ക​മീ​ഷ​ണ​ർ എ​സ്. ജ​യ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സെ​ൻ​ട്ര​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നൂ​പ് ചാ​ക്കോ, ഷാ​ഹി​ന, ജി. ​സു​നി​ൽ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ വി​നോ​ദ്, ഉ​മേ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷി​ഹാ​ബ് എ​ന്നി​വ​ർ മാ​സ​ങ്ങ​ളോ​ള​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button