KeralaLatest NewsNews

വൈദ്യുതി കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കാം, കാത്തിരിക്കുന്നത് ആകർഷകമായ പലിശയിളവുകൾ: അറിയേണ്ടതെല്ലാം

15 വർഷത്തിനു മുകളിലുള്ള കുടിശ്ശികകൾക്ക് 4 ശതമാനം മാത്രമാണ് പലിശ

വൈദ്യുതി കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് പുതിയൊരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. ആകർഷകമായ പലിശയിളവോടെ കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി കെഎസ്ഇബി ഒരുക്കുന്നത്. രണ്ട് വർഷത്തിന് മുകളിൽ പഴക്കമുള്ള കുടിശ്ശികകൾക്കാണ് പലിശയിളവ് ലഭിക്കുക. ഉപഭോക്താക്കൾക്ക് റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകൾ ഇത്തരത്തിൽ തീർപ്പാക്കാവുന്നതാണ്. ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും, ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് സ്പെഷ്യൽ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭിക്കുക.

15 വർഷത്തിനു മുകളിലുള്ള കുടിശ്ശികകൾക്ക് 4 ശതമാനം മാത്രമാണ് പലിശ. അതേസമയം, 15 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് 5 ശതമാനം മാത്രം പലിശ നൽകിയാൽ മതിയാകും. 2 വർഷം മുതൽ 5 വർഷം വരെ പഴക്കമുള്ള കുടിശ്ശികകൾക്ക് 6 ശതമാനം പലിശയാണ് ഈടാക്കുക. വൈദ്യുതി കുടിശ്ശികകളുടെ പലിശകൾ 6 തവണകളായി അടയ്ക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. എന്നാൽ, കുടിശ്ശികയും പലിശയും ഒരുമിച്ച് ഒറ്റത്തവണ തീർപ്പാക്കുന്നവർക്ക് ആകെ പലിശ തുകയിൽ 2 ശതമാനം വരെ അധിക ഇളവ് നേടാൻ സാധിക്കും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

Also Read: ‘രാഹുൽ ഗാന്ധിക്ക് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടില്ല, 50 കഴിഞ്ഞ സ്ത്രീക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമില്ല’: നീതു സിങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button