KozhikodeLatest NewsKeralaNattuvarthaNews

ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി: വീട്ടമ്മയുടെ കാല്‍പാദം അറ്റു

മലപ്പുറം ചങ്ങരംകുളം സ്വദേശി സതി (56) ആണ് അപകടത്തില്‍പെട്ടത്

കോഴിക്കോട്: ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി വീട്ടമ്മയുടെ കാല്‍പാദം അറ്റു. മലപ്പുറം ചങ്ങരംകുളം സ്വദേശി സതി (56) ആണ് അപകടത്തില്‍പെട്ടത്.

Read Also : ഹോട്ടലിൽ വിളിച്ചു വരുത്തി മദ്യം നൽകി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി പോൺസൈറ്റിൽ ഇട്ടു: 2 പേർ അറസ്റ്റിൽ

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ചികിത്സയുടെ ഭാഗമായി മകനൊപ്പം കോഴിക്കോടെത്തിയ വീട്ടമ്മ റെയില്‍വെ സ്റ്റേഷനിലെത്തി കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുത്തു. ഈ സമയം കോയമ്പത്തൂര്‍ മംഗളൂരു ട്രെയിൻ സ്റ്റേഷനില്‍ എത്തി. ഇതില്‍ കയറിയെങ്കിലും പുറത്തുനിന്ന മകൻ ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, അപ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു.

Read Also : വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആകാശത്ത് സംഭവിക്കുന്ന അത്ഭുത പ്രതിഭാസം ദര്‍ശിക്കാന്‍ കാത്തിരുന്ന് ലോകം

ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ റെയില്‍വെ പൊലീസും ആര്‍പിഎഫും ചേർന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button