തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കത്രിത വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോർജ്. നിയമ നടപടികളിലൂടെ ഹർഷീനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ പൊലിസ് അന്വേഷണം തുരുകയാണ്. ഹർഷീന പറയുന്നത് വിശ്വസിക്കുന്നുവെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സ്വകാര്യ മെഡിക്കൽ കോളജിലെ പ്രവേശന ഭേദഗതി ബില്ലിന്റെ ചർച്ചക്കിടയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോട് ശസ്ത്രിക്രിയക്കിടെ ഹർഷീനയുടെ വയറ്റിൽ കത്രിക എങ്ങനെ കുരുങ്ങിയെന്ന് കണ്ടെത്താനാവില്ലെന്നായിരുന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട്.
അതേസമയം, മെഡിക്കൽ ബോർഡ് കണ്ടെത്തലിനെതിരെ അപ്പീൽ പോകുമെന്ന് ഹർഷീന വ്യക്തമാക്കിയിരുന്നു. 16ന് സെക്രട്ടറിയേറ്റിന് മുന്നിൽ സൂചന സമരം നടത്തുമെന്നും ഏകദിന ഉപവാസമിരിക്കുമെന്നും ഹർഷിന വ്യക്തമാക്കി. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും ഹർഷീന കട്ടിച്ചേർത്തു.
Read Also: പ്രീമിയം റേഞ്ചിൽ 5ജി ഹാൻഡ്സെറ്റുമായി മോട്ടോറോള എത്തുന്നു, മോട്ടോറോള എഡ്ജ് 40 പ്രോ വിപണിയിലേക്ക്
Post Your Comments