Latest NewsKeralaNews

നമ്മുടെ അന്ധവിശ്വാസം ഗണപതിത്തലയിലല്ല, മരണവുമായി ചതുരംഗം കളിയ്ക്കാനിരിക്കുന്ന വ്യാജചികിൽസയിലാണ്: എതിരാണ് കതിരവൻ

ഒരു നടൻ ഈ ചികിൽസ ചെയ്ത് ലിവർ മൊത്തം തകരാറിലായി കഷ്ടിച്ചാണ് രക്ഷപെട്ടത്: കുറിപ്പ്

സംവിധായകൻ സിദ്ദിക്ക് മരണപ്പെട്ടതിനു പിന്നാലെ യൂനാനി ചികിത്സയെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നത് ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഇത്തരം ചികിത്സയുടെ പിന്നാലെപോയ് കിഡ്നി തകരാറിലായവരുടെ ലിസ്റ്റിൽ ഒരു മുൻ രാഷ്ട്രപതിയും നടാനുമുണ്ടെന്നു എഴുത്തുകാരൻ എതിരാണ് കതിരവന്റെ കുറിപ്പ് . നമ്മുടെ അന്ധവിശ്വാസം ഗണപതിത്തലയിലല്ല, മരണവുമായി ചതുരംഗം കളിയ്ക്കാനിരിക്കുന്ന വ്യാജചികിൽസയിലാണെന്ന് കുറിപ്പിൽ അദ്ദേഹം പറയുന്നു.

READ ALSO: വാട്സ്ആപ്പിനോട് മത്സരിക്കാൻ പാകിസ്ഥാൻ, പുതിയ ആപ്പ് പുറത്തിറക്കി: വിശദവിവരങ്ങൾ അറിയാം

പോസ്റ്റ് പൂർണ്ണ രൂപം,

സംവിധായകൻ സിദ്ദിക്ക് ഇത്ര നേരത്തെ നമ്മെ വിട്ടു പോകണമായിരുന്നോ? അതി സൗമ്യനും പതിഞ്ഞ, നേർത്ത ശബ്ദത്തിൽ സംസാരിക്കുന്ന, മിക്കവാറും ചിരിക്കുന്ന മുഖവുമുള്ള അദ്ദേഹത്തെ ഇംഗ്ളീഷിൽ very endearing എന്ന് വിശേഷിപ്പിക്കാം. പക്ഷേ അദ്ദേഹത്തിൻ്റെ അസുഖത്തെക്കുറിച്ചും തെരഞ്ഞെടുത്ത ചികിൽസാരീതികളെക്കുറിച്ചും അറിയുന്ന വാർത്തകൾ ഒട്ടും സന്തോഷകരമല്ല. ഈ മരണം അനിവാര്യമായുരുന്നോ എന്ന ചോദ്യം സംഗതമാണ്.

ശാസ്ത്രരീതി ( scientific method ) കളിൽ ടെസ്റ്റ് ചെയ്യപ്പെട്ട ചികിൽസ അദ്ദേഹം സ്വീകരിച്ചിരുന്നില്ലത്രെ, ഇത് ഈയിടെ പലരുടെയും കാര്യത്തിൽ സംഭവിച്ചത് വളരെ ഗൗരവതരമയി കാണേണ്ടിയിരിക്കുന്നു. ഉമ്മൻ ചാണ്ടിയും മോഡേൺ മെഡിസിൻ പദ്ധതികൾ വേണ്ടെന്ന് വെച്ചിരുന്നത്രെ. ഒരു പ്രസിദ്ധ സംവിധായകൻ/നടൻ ഇത്തരം ചികിൽസ ചെയ്ത് ലിവർ മൊത്തം തകരാറിലായി, കഷ്ടിച്ചാണ് രക്ഷപെട്ടത്. ഇത്തരം മരുന്ന് കഴിച്ച് കിഡ്നി തകരാറിലായവരുടെ ലിസ്റ്റിൽ ഒരു മുൻ രാഷ്ട്രപതിയും ഉണ്ടത്രെ.

യൂനാനി പോലത്തെ ചികിൽസകൾ തട്ടിപ്പാണ്, മരണത്തിലേക്ക് നയിക്കാൻ സാദ്ധ്യതയുള്ളതാണ് എന്ന് നമ്മളെല്ലാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗണപതിയുടെ തല ട്രാൻസ്പ്ളാൻ്റ് ചെയ്തത് ശാസ്ത്രമാണോ അല്ലയോ, വിശ്വാസം മാത്രമല്ലെ എന്നൊക്കയുള്ള കോലാഹലം നിസ്സാരമാണ്. നമ്മുടെ വിശ്വാസങ്ങൾ മരണവുമായാണ് കളിയ്ക്കുന്നത്. വ്യാജമായ ചികിൽസ സ്വീകരിച്ച് ലിവറും കിഡ്നിയും മൊത്തം താറുമാറാകുമ്പോൾ മാത്രമാണ് ഇവർ ‘അലോപ്പതി’ എന്ന് വിളിയ്ക്കപ്പെടുന്ന (modern medicine)ആശുപത്രികളെ സമീപിക്കുന്നത്.

സെലിബ്രിറ്റികളുടേയും ഭരണാധികാരികളുടേയും primitive വിശ്വാസങ്ങൾ മരണത്തിലേക്ക് നയിക്കുന്നതായി അറിയുമ്പോൾ പൊതുജനങ്ങൾക്കിടയ്ക്ക് ഇത് എത്ര വ്യാപകമാണ് എന്ന് ഓർത്തു നോക്കേണ്ടതാണ്. യൂനാനി ചികിൽസയിലെ മരുന്നുകളിൽ heavy metals ൻ്റെ അളവ് കൂടുതലാണത്രെ. നമ്മുടെ അന്ധവിശ്വാസം ഗണപതിത്തലയിലല്ല, മരണവുമായി ചതുരംഗം കളിയ്ക്കാനിരിക്കുന്ന വ്യാജചികിൽസയിലാണ്. We need to be bothered about this. Right now.

shortlink

Related Articles

Post Your Comments

Related Articles


Back to top button