പ്രീമിയം റേഞ്ചിലുള്ള 5ജി സ്മാർട്ട്ഫോൺ തിരയുന്നവരെ ലക്ഷ്യമിട്ട് വിപണിയിൽ എത്തുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള. ഇത്തവണ മോട്ടോറോള എഡ്ജ് 40 പ്രോ 5ജി ഹാൻഡ്സെറ്റാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. 5ജി ഹാൻസെറ്റിനൊപ്പം, അത്യാധുനിക ഫീച്ചറുകളും മോട്ടോറോള എഡ്ജ് 40 പ്രോ 5ജിയിൽ പ്രതീക്ഷിക്കാവുന്നതാണ്. ഈ സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയാം.
6.67 ഇഞ്ച് പി-ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 165 ഹെർട്സ് റിഫ്രഷ് റേറ്റും, 1080×2400 പിക്സൽ റെസലൂഷനും ലഭ്യമാണ്. ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റിന്റെ കരുത്തിലാണ് സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 199 ഗ്രാം മാത്രമാണ് സ്മാർട്ട്ഫോണിന്റെ ഭാരം.
50 മെഗാപിക്സൽ വൈഡ് ആംഗിൾ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 12 ടെലിഫോട്ടോ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 60 മെഗാപിക്സലാണ് സെൽഫി ക്യാമറ. 125W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 23 മിനിറ്റുകൾ കൊണ്ട് സ്മാർട്ട്ഫോൺ ഫുൾ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കുന്ന മോട്ടോറോള എഡ്ജ് 40 പ്രോ 5ജിക്ക് 80,930 രൂപ മുതൽ വില പ്രതീക്ഷിക്കാവുന്നതാണ്.
Post Your Comments