സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് പൊതുതെളിവെടുപ്പ് നടത്തും. നിലവിൽ, പുതിയ കണക്ഷനുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയുടെ പശ്ചാത്തലത്തിലാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23നാണ് പൊതുതെളിവെടുപ്പ് നടത്തുക. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 10:30-നാണ് തെളിവെടുപ്പ് സംഘടിപ്പിക്കുന്നത്.
തെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 22-ന് ഉച്ചയ്ക്ക് 12:00 മണിക്ക് മുൻപായി പേരും വിശദവിവരങ്ങളും കമ്മീഷൻ സെക്രട്ടറിയെ ഇമെയിൽ മുഖാന്തരം അറിയിക്കേണ്ടതാണ്. നേരത്തെ ജൂലൈ 18-നാണ് പൊതുതെളിവെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. അന്നേദിവസം സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ തീയതി വീണ്ടും മാറ്റി നിശ്ചയിക്കുകയായിരുന്നു.
Also Read: കൊച്ചി നഗരമധ്യത്തിലെ ഹോട്ടലിൽ രേഷ്മയെ കൊലപ്പെടുത്തിയത് ഫേസ്ബുക്ക് സുഹൃത്ത് നൗഷാദ്
Post Your Comments