ആലപ്പുഴ: മുലപ്പാൽ കുടിച്ച് അമ്മയ്ക്കൊപ്പം ഉറങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡ് ഭട്ടതിരിപ്പറമ്പിൽ ഷമീർ-ഷാഹിത ദമ്പതികളുടെ 50 ദിവസം പ്രായമായ കുട്ടിയാണ് മരിച്ചത്.
Read Also : വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം: മാമന്നൻ ചിത്രത്തെ പ്രകീർത്തിച്ച് കെ കെ ശൈലജ
ബുധനാഴ്ച്ച രാത്രി 11.30-ന് കുഞ്ഞിന് ഷാഹിത മുലപ്പാൽ നൽകി ഉറക്കിയതാണ്. പുലർച്ചെ നാലോടെയാണ് കുഞ്ഞിന്റെ ശരീരത്തിൽ തണുപ്പനുഭവപ്പെടുന്നതായി ശ്രദ്ധയിൽപെട്ടത്.
Read Also : പത്താം ക്ലാസ് പാസ്സായവർക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്: അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ഉടൻ തന്നെ ആലപ്പുഴ വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി.
Post Your Comments