വെള്ളൂർ: അടുക്കളയിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബിസ്മില്ലാ മൻസിൽ ജമീല (68) ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read Also : വോയിസ് ചാറ്റിൽ പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്, കൂടുതൽ വിവരങ്ങൾ അറിയൂ
കഴിഞ്ഞ മൂന്നിന് രാവിലെയാണ് അപകടം നടന്നത്. ചന്ദിരൂർ പുളിയ്ക്കപ്പറമ്പിൽ കുടുംബാംഗമാണ്. കബറടക്കം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം 12.30-ന് വെരൂർ ജുമാമസ്ജിദിൽ നടക്കും.
ഭർത്താവ് ഷംസുദിൻ. മക്കൾ: ഷൈജു, സനുജ. മരുമക്കൾ: അസ്ക്കർ, സമദ്.
Post Your Comments