തിരുവല്ല: വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുമൂലപുരം കൊല്ലംപറമ്പില്‍ ചിന്നുവില്ലയില്‍ സജി വര്‍ഗീസ് (48 ) ആണ് മരിച്ചത്.
തിരുമൂലപുരത്ത് ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വീട്ടിലെ കിടപ്പു മുറിക്കുള്ളില്‍ ആണ് ഇദ്ദേഹത്തെ കഴുത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also : കുട്ടികളെ ‘തീ ചാമുണ്ഡി തെയ്യം’ കെട്ടിക്കുന്നത് തടയണം: സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി
കഴിഞ്ഞ 10 വര്‍ഷമായി ഭാര്യയോടും മക്കളോടും അകന്ന് ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. പിസ്റ്റള്‍ ഉപയോഗിച്ച് ഇയാള്‍ സ്വയം നിറയൊഴിച്ചതാകാം എന്നതാണ് തിരുവല്ല പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : പ്രീമിയം റേഞ്ചിൽ 5ജി ഹാൻഡ്സെറ്റുമായി മോട്ടോറോള എത്തുന്നു, മോട്ടോറോള എഡ്ജ് 40 പ്രോ വിപണിയിലേക്ക്
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments