Latest NewsKeralaIndia

കരിമണൽ ഖനന കമ്പനിയിൽ നിന്ന് കോഴ വാങ്ങിയ ലിസ്റ്റിൽ പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ

ആലുവയിലുള്ള കരിമണൽ കമ്പനിയിൽനിന്ന് കോഴ പണം വാങ്ങിവയരിൽ സംസ്ഥാനത്തെ പ്രമുഖരായ മുൻ നിര രാഷ്ട്രീയക്കാരും ഉള്ളതായി ലിസ്റ്റ് പുറത്ത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസം തോറും 8 ലക്ഷം രൂപ വാങ്ങിച്ചു എന്നാണ്‌ ആദ്യം പുറത്ത് വന്ന കണക്കുകൾ. 3 വർഷം കൊണ്ട് പിനറായി വിജയന്റെ മകൾ 1.72 കോടി രൂപ വാങ്ങിയപ്പോൾ പിന്നാലെ മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരും ഉയർന്ന് വരുന്നു. കർത്തായുടെ കമ്പനിക്ക് 134 കോടി ചിലവിന് കണക്ക് ഒപ്പിച്ചതിലാണ്‌ രാഷ്ട്രീയ നേതാക്കൾക്ക് പണം നല്കിയതായുള്ള കുറിപ്പുകൾ.

ഇതിൽ ഉമ്മൻ ചാണ്ടി, പിണറായി വിജയൻ, പി.കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ്, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകൾ ഉണ്ട്.
കരിമണൽ ഖനന കമ്പനിയുടെ മറ്റൊരു കണക്കിൽ 16 കോടി രൂപയാണ്‌ മാധ്യമങ്ങൾക്ക് നല്കിയത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ കോടികൾ വാങ്ങിച്ചു എന്നാണ്‌ വിവരങ്ങൾ. മാധ്യമ സ്ഥാപനങ്ങളേ കൂടാതെ മാധ്യമ പ്രവർത്തകർക്കും പണം നല്കി. പരസ്യം ആയിട്ടല്ല മാധ്യമങ്ങൾക്ക് പണം നല്കിയത് എന്നും തങ്ങൾക്കെതിരെ വാർത്തകൾ വരാതിരിക്കാൻ കൈക്കൂലിയായിട്ടാണ്‌ നല്കിയത് എന്നും ആരോപണമുണ്ട്.

16 കോടി രൂപയാണ്‌ മാധ്യമങ്ങൾക്ക് നല്കിയതായി വരുന്ന വിവരങ്ങൾ. മീഡിയ എക്സ്പെൻസ് എന്ന പേരിൽ 16 കോടി 43 ലക്ഷം രൂപയാണ്‌ കണക്ക് ഉള്ളത്.ഇതിൽ കൊച്ചി പ്രസ്ക്ലബിന്റെ ഭാരവാഹികളും പണം കൈപറ്റിയതായി ആരോപണം ഉണ്ട്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി ഇടപാടിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. മടിയിൽ കനമില്ലെങ്കിൽ ആർക്കും ഭയക്കേണ്ടതില്ല. മടിയിൽ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ മടിയിൽ കനമില്ലെങ്കിൽ അദ്ദേഹം ഇന്നു തന്നെ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഭാര്യയുടെ ഇത്തരത്തിലുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിപ്രായം എന്താണെന്നും വി. മുരളീധരൻ ചോദിച്ചു.

ആദായ നികുതി വകുപ്പ് പറയുന്നത് പ്രമുഖനായ വ്യക്തിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് അവർ ഇടപാടുകൾ നടത്തിയതെന്നാണ്. മാസപ്പടി വാങ്ങിയ വ്യക്തിക്ക് രണ്ട് പ്രമുഖ വ്യക്തികളുമായി ബന്ധമുണ്ട്. കമ്പനിയിൽ നിന്ന് മാസം തോറും പണം വാങ്ങുകയും ഐടി ഇടപാടുമായി ബന്ധപ്പെട്ടാണെന്നു കാണിച്ച് കള്ളരേഖയുണ്ടാക്കുകയും ചെയ്തു.’’– വി. മുരളീധരൻ പറഞ്ഞു. ഏറ്റവും കൂടുതൽ പണം വാങ്ങിച്ചത് വീണാ വിജയൻ ആണ്‌. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയാണെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡും അംഗീകരിച്ചെന്നു മലയാള മനോരമ ദിനപത്രം റിപ്പോർട്ട് ചെയ്തു.

വീണയിക്ക് പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നാണ് കണ്ടെത്തൽ. ഇതിനു പുറമേയാണ്‌ പണം കൊടുത്തവരുടെ കമ്പിനിയിലെ ലിസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേർ ഉള്ളത്.വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യൻസും ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്വെയർ സേവനങ്ങൾ നൽകാമെന്നു സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നൽകിയില്ല. എന്നാൽ, കരാർപ്രകാരം മാസം തോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകിയിരുന്നു. 2017-20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു.

ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് വ്യക്തമാക്കി. ബാങ്ക് മുഖേനയാണ് പണം നൽകിയത്. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാൽ, വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button