ThiruvananthapuramNattuvarthaLatest NewsKeralaNews

ബോ​ട്ടിൽ ചോർച്ച, ഉ​ൾ​ക്ക​ട​ലി​ൽ കുടുങ്ങി : മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷപ്പെടുത്തി

ക​ഠി​നം​കു​ളം ശാ​ന്തി​പു​രം സ്വ​ദേ​ശി ത​ങ്ക​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ല​മ്മ എ​ന്ന ബോ​ട്ടാ​ണ് 19 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്

ചി​റ​യി​ൻ​കീ​ഴ്: ഉ​ൾ​ക്ക​ട​ലി​ൽ ത​ക​രാ​റി​ലാ​യ ബോ​ട്ടി​ൽ​നി​ന്ന്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ച്ചു. മു​ത​ല​പ്പൊ​ഴി​യി​ൽ​നി​ന്നും 33 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ബോ​ട്ടാ​ണ്​ ചോ​ർ​ച്ച ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ഴ​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. ക​ഠി​നം​കു​ളം ശാ​ന്തി​പു​രം സ്വ​ദേ​ശി ത​ങ്ക​ച്ച​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ല​മ്മ എ​ന്ന ബോ​ട്ടാ​ണ് 19 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്.

Read Also : പാര്‍ലമെന്റില്‍ ഫ്ലയിങ് കിസ്: സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി

പു​ല​ർ​ച്ചെ ആ​റി​നാ​ണ് മു​ത​ല​പ്പൊ​ഴി​യി​ൽ​ നി​ന്നും ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​ത്. റേ​ഡി​യേ​റ്റ​റി​ന്റെ ഭാ​ഗ​ത്തു​ണ്ടാ​യ വി​ട​വി​ലൂ​ടെ വെ​ള്ളം ക​യ​റു​ക​യാ​യി​രു​ന്നു. തുടർന്ന്, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​റൈ​ൻ എ​ൻ​ഫോ​ഴ്​​സ്​​മെൻറി​ന്‍റെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹാ​യം തേ​ടി. മ​ണി​ക്കൂ​റി​ലേ​റെ ക​ഴി​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ്വ​കാ​ര്യ​വ​ള്ളം സ്ഥ​ല​ത്തെ​ത്തി​യ​ത്. പെ​രു​മാ​തു​റ സ്വ​ദേ​ശി സ​ലീ​മി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫി​ർ​ദൗ​സ് എ​ന്ന വ​ള്ള​ത്തി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മാ​റ്റി​യ​ത്.

ചോ​ർ​ച്ച ഉ​ണ്ടാ​യ ബോ​ട്ട്​ മ​റൈ​ൻ എ​ൻ​ഫോ​ഴ്​​സ്​​മെൻറി​ന്റെ വ​ള്ള​ത്തി​ൽ കെ​ട്ടി​വ​ലി​ച്ചാ​ണ് ക​ര​ക്കെ​ത്തി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 33 പേ​രി​ൽ 24 പേ​രും അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ശാ​ന്തി​പു​രം, പെ​രു​മാ​തു​റ സ്വ​ദേ​ശി​ക​ളാ​ണ് മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button