വിവോ ബ്രാൻഡിന്റെ വി സീരീസിലെ ഒരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്. 5ജി ഹാൻഡ്സെറ്റായ വിവോ വി28 5ജിയാണ് ഇത്തവണ വിപണിയിൽ അവതരിപ്പിക്കുന്നത്. മാസങ്ങൾക്കു മുൻപ് തന്നെ ഈ 5ജി സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട സൂചനകൾ വിവോ പങ്കുവെച്ചിരുന്നു. ഈ മാസം ഇവ വിപണിയിൽ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. വിവോ വി28 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.7 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×1200 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. പ്രധാനമായും ബ്ലാക്ക്, ഗോൾഡ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക.
108 മെഗാപിക്സൽ, 2 മെഗാപിക്സൽ, 13 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. വീഡിയോ കോൾ, സെൽഫി എന്നിവയ്ക്കായി 32 മെഗാപിക്സൽ ക്യാമറയാണ് മുന്നിൽ നൽകിയിരിക്കുന്നത്. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ലിഥിയം-പോളിമർ ബാറ്ററിയാണ് പ്രധാന ആകർഷണീയത. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ വി28 5ജിയുടെ കൃത്യമായ വില വിവരങ്ങൾ ലഭ്യമല്ല.
Post Your Comments