Latest NewsKeralaNews

ദേശീയ ഹാൻഡ്‌ബോൾ മത്സരം: വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: കഴിഞ്ഞ ഡിസംബറിലെ ദേശീയ ഹാൻഡ്‌ബോൾ മത്സരത്തിന് കുട്ടികളെ തിരഞ്ഞെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് വകുപ്പ്തല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവ്. ബാലാവകാശ കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: മകള്‍ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്പോള്‍ ആ അച്ഛനും മകളും സെലിബ്രിറ്റികള്‍, വീണയ്ക്ക് അഭിനന്ദനങ്ങള്‍: സ്വപ്ന സുരേഷ്

ജില്ലാ സംസ്ഥാന-ദേശീയ കായിക മത്സരത്തിനുളള സെലക്ഷൻ നടപടികൾ സുതാര്യമായി നടത്തുന്നതിനും യോഗ്യതയും കഴിവും മാനദണ്ഡമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും യുവജന, കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ അംഗം ശ്യാമളാദേവി നിർദേശം നൽകി. ഇതിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 50 ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: കള്ളപ്പണ വേട്ട: വാളയാർ ചെക്പോസ്റ്റിൽ നിന്നും രേഖകളില്ലാതെ കടത്തിയ പണം പിടികൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button