തിരുവനന്തപുരം: വാളയാർ ചെക്‌പോസ്റ്റിൽ കുഴൽപ്പണവേട്ട. എക്സൈസ് ഇൻസ്‌പെക്ടർ കെ നിഷാന്തും സംഘവും ചേർന്ന് കുഴൽപ്പണവും കഞ്ചാവും പിടികൂടി.
Read Also: പതിനേഴാം വയസ്സിൽ വിവാഹം, കോളേജില്‍ പഠിക്കുമ്പോൾ കുഞ്ഞ്: ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് രേഖ നായര്‍
കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്ന പെരുമ്പാവൂർ സ്വദേശി താനാജി യശ്വന്ത് യാംഗർ എന്നയാളിൽ നിന്നാണ് രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 2478500/- രൂപ പിടിച്ചെടുത്തത്. ഇയാളെയും തൊണ്ടി മുതലും വാളയാർ പോലീസിന് കൈമാറി.
സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ വിപിൻദാസ്, പ്രിവന്റീവ് ഓഫീസർമാരായ ഷാനവാസ് പി.എം, അർജുനൻ റ്റി ആർ, സുദർശൻ നായർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നാസർ എൻ, വിവേക് എൻ എസ്, ശരവണൻ. പി, സുനിൽ ബി, യൂനസ്, ഡ്രൈവർ സെൽവകുമാർ എന്നിവരുണ്ടായിരുന്നു.
ചെന്നൈയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന എയർ ബസ്സിലെ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി മുഹമ്മദ് അൽത്താഫ് ആണ് 1.99 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
Post Your Comments