ഹിന്ദു മത ഘോഷയാത്ര ഒരു പ്രകോപനവും ഇല്ലാതെ ആക്രമിച്ച് വർഗീയ കലാപം ഉണ്ടാക്കിയ ഹരിയാനയിൽ അസാധാരണമായ നടപടികളിലേക്ക് പോലീസ് കടന്നിരിക്കുകയാണ്. ഹരിയാനയിലെ 3 ജില്ലകളിലായി 50 പഞ്ചായത്തിലെ വ്യാപാരികൾക്ക് അവരുടെ ഐഡന്റിറ്റി വ്യക്തമാക്കാൻ ആവശ്യപ്പെട്ട് നിയമ നടപടികൾ തുടങ്ങി. മുസ്ലീം ആധിപത്യ ജില്ലകളായ രേവാരി, മഹേന്ദർഗഡ്, ജജ്ജാർ എന്നീ മൂന്ന് ജില്ലകളിലെ 50-ലധികം പഞ്ചായത്തുകൾ ഇപ്പോൾ പോലീസിന്റെയും ഇന്റലിജൻസിന്റെയും റഡാറിലാണുള്ളത്.
ഇവിടുത്തേ മുസ്ലീം കുടിയേറ്റക്കാർ മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവർ ഉണ്ട്. കഴിഞ്ഞ ദിവസം ബംഗ്ളാദേശിൽ നിന്നും നുഴഞ്ഞ് കയറി ഹരിയാനയിൽ കോളനിയായി താമസിച്ച ആളുകളുടെ വീടുകൾ ഇടിച്ച് നിരത്തിയിരുന്നു. ഇവരെല്ലാം നുഴഞ്ഞുകയറ്റക്കാരായ മുസ്ലീങ്ങൾ ആയിരുന്നു എന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത് . പാക്കിസ്ഥാൻ, മ്യാന്മർ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കുടിയേറ്റക്കാർ വൻ തോതിൽ ഹരിയാനയിലേക്ക് കുടിയേറി എന്നാണ് പോലീസിന്റെ നിഗമനം. ഹരിയാന കലാപത്തിൽ പാക്കിസ്ഥാന്റെ പങ്കും അന്വേഷണ ഏജൻസികൾ കണ്ടെത്തുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ഈ പശ്ചാത്തലം മുൻ നിർത്തിയാണ് ഹരിയാനയിലെ 3 ജില്ലകളിൽ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിരിക്കുന്നത്. പൗരത്വ നിയമവും പൗരത്വ രജിസ്റ്റർ നിയമങ്ങളും മുൻ നിർത്തികൂടിയാണ് നിലവിലെ നടപടി. ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിലെ വകുപ്പുകൾ ഹരിയാനയിൽ പ്രയോഗിക്കാനും തീരുമാനിച്ചതായറിയുന്നു
രാജ്യത്ത് തന്നെ അസാധാരണമായതും ആദ്യത്തേതുമായ നടപടിയാണ് ഇപ്പോൾ ഹരിയാനയയിൽ പോലീസ് നടപ്പാക്കുന്നത്. പൗരത്വം ഇല്ലാത്ത മുസ്ളീങ്ങളേ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ്. കലാപം ഉണ്ടാക്കിയ സ്ഥലത്തെ കാരണക്കാരെ ഒരാളേ പോലും ഒഴിവാക്കില്ലെന്നു ഹരിയാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്
ഗ്രാമങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ പോലീസിൽ സമർപ്പിക്കണമെന്നും സർപഞ്ചുകൾ ഒപ്പിട്ട കത്തിൽ പറയുന്നു. മൂന്നോ നാലോ തലമുറകളായി ജീവിക്കുന്ന ഏതാനും കുടുംബങ്ങൾ ഒഴികെ, മിക്ക ഗ്രാമങ്ങളിലും മത് മതക്കാർ ഒട്ടും ഇല്ല.ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അനധികൃതമായതും രാജ്യ സുരക്ഷയേ ബാധിക്കുന്നതുമായ അന്യ രാജ്യക്കാരേ കണ്ടെത്തുകയാണ് ലക്ഷ്യം എന്നും വിതരണം ചെയ്ത കത്തിൽ പറയുന്നു.
Post Your Comments