Latest NewsIndia

വ്യാജ രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് വിരാമമിടാന്‍ പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി ഫേസ്ബുക്ക്. രാഷ്ട്രീയ പ്രചരണങ്ങള്‍ നടത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍, സ്ഥലം എന്നിവയടങ്ങിയ വിശദവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ഫേസ്ബുക്കിന്റെ നിര്‍ദ്ദേശം. ഇന്‍സ്റ്റാഗ്രാം മുതലായ മറ്റു സമൂഹമാദ്ധ്യമങ്ങളിലും ഈ നിര്‍ദ്ദേശം ബാധകമാണ്.

ഈ വര്‍ഷത്തിന്റെ ആദ്യം മുതല്‍ ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കി തുടങ്ങിയിരുന്നു. ഇത് കൂടാതെ നല്‍കിയ പരസ്യത്തിന് ചിലവായ തുക, പരസ്യം എത്രപേര്‍ കണ്ടു എന്നതും അടങ്ങിയ വിവരങ്ങള്‍ ‘ഓണ്‍ലൈന്‍ സെര്‍ച്ചെബിള്‍ ആഡ് ലൈബ്രറി’യില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് ബ്ലോഗിലൂടെ അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ രാഷ്ട്രീയ പരസ്യങ്ങളില്‍ ഒരു ഡിസ്‌ക്ലെയിമറും പ്രത്യക്ഷപ്പെടും. ആരാണ് പരസ്യം പ്രസിദ്ധീകരിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ ഇതില്‍ അറിയാന്‍ സാധിക്കും. അതോടൊപ്പം തന്നെ ആ പരസ്യം പ്രസിദ്ധീകരിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്ന ഒരു ഓണ്‍ലൈന്‍ പരസ്യ ലൈബ്രറിയില്‍ പ്രവേശിക്കാനും സാധിക്കും. ആര്‍ക്കും പ്രവേശിക്കാവുന്ന ഈ ലൈബ്രറിയില്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒരു വ്യക്തി നല്‍കുന്ന എല്ലാ പരസ്യങ്ങളും ലഭിക്കും.

ഫെയ്‌സ്ബുക്കിന്റെ ദുരുപയോഗം തടയാന്‍ നൂറുകണക്കിനാളുകളെ ഉള്‍പ്പെടുത്തി ഒരു ദൗത്യസേനയെ ഉണ്ടാക്കാനുള്ള പ്രക്രിയ നടക്കുകയാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച ഫെയ്‌സ്ബുക്ക് വൈസ്പ്രസിഡന്റ് റിച്ചാര്‍ഡ് അലന്‍ അറിയിച്ചിരുന്നു. 2016- ലെ റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായ ഫെയ്‌സ്ബുക്കിന്റെ ദുരുപയോഗമാണ് ഇത്തരത്തിലൊരു പദ്ധതി തുടങ്ങാന്‍ കാരണം. മറ്റ് രാജ്യങ്ങളിലെ തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തിയുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു. തന്റെ സമൂഹ മാധ്യമത്തില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button