പനിയോ ചുമയോ തുമ്മലോ ഒക്കെ വന്നാല്‍ സ്ഥിരമായി ആവിപിടിക്കുന്നവരാണ് നമ്മളില്‍ പലരും. ഒന്ന് ആവിപിടിച്ചു കഴിയുമ്പോഴേക്കും നമുക്ക് പകുതി ആശ്വാസവുമാകും.
എന്നാല്‍ ആവി പിടിക്കുമ്പോള്‍ നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്.
അഞ്ചു മിനിറ്റില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ആവി പിടിക്കരുത്
കണ്ണിനു മുകളില്‍ ആവി ഏല്‍ക്കാതെ സൂക്ഷിക്കണം.
നനഞ്ഞ തുണിയോ മറ്റോ വെച്ച് കണ്ണു മറയ്ക്കണം.
തലവേദനക്ക് ഉപയോഗിക്കുന്ന ബാമുകളൊന്നും ആവി പിടിക്കാനുള്ള വെള്ളത്തില്‍ കലര്‍ത്തരുത്.
തുളസിയില, യൂക്കാലി തൈലം, തൃത്താവ്, രാമച്ചം, പനിക്കൂര്‍ക്ക എന്നിവ ആവി പിടിക്കാന്‍ ഉപയോഗിക്കാം.
ഉറച്ച പ്രതലത്തില്‍ വെച്ചു വേണം വേപ്പറൈസറുകള്‍ ഉപയോഗിക്കാന്‍.
ഉപ്പോ മറ്റു കഠിന ജലമോ വേപ്പറൈസറില്‍ ഉപയോഗിക്കരുത്.
വേപ്പറൈസറുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്തു മാത്രം തുറക്കുകയോ വെള്ളമൊഴിക്കുകയോ ചെയ്യുക.
Post Your Comments