ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു’: ഹരീഷ് പേരടി

കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ഹരീഷ് പേരടി. ‘രണ്ട് അമ്മമാർ പെറ്റിട്ടവർ.. ഒന്നിച്ച് നടന്ന് സ്വപ്നങ്ങൾ തൊട്ടവർ, ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു’ എന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സു…ഹൃത്ത് = നല്ല ഹൃദയമുള്ളവൻ..മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായകർ…രണ്ട് അമ്മമാർ പെറ്റിട്ടവർ..ഒന്നിച്ച് നടന്ന് സ്വപ്നങ്ങൾ തൊട്ടവർ..ജീവിതം കൊണ്ട് മനുഷ്യത്വം പഠിച്ചവർ..വഴി പിരിഞ്ഞിട്ടും വാക്കുകൾകൊണ്ടോ,നോട്ടങ്ങൾകൊണ്ടോ,ഭാവങ്ങൾകൊണ്ടോ അവർ പരസ്പ്പരം പഴി ചാരിയില്ല…ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു…കലയിലെ അവരുടെ ആദ്യ ചുവട് അനുകരണമായിരുന്നെങ്കിലും അവരുടെ സൗഹൃദത്തെ ആർക്കും അനുകരിക്കാൻ പറ്റില്ല…കാരണം അവരുടെ സൗഹൃദം അവരുടെത് മാത്രമായിരുന്നു…സ്വയം ഇതിഹാസമാവാതെ സൗഹൃദത്തെ ഇതിഹാസമാക്കിയവർ…സൗഹൃദത്തിന് ആർക്കും പറഞ്ഞ് കൊടുക്കാൻ പറ്റാത്ത ഉത്തരം കണ്ടെത്തിയവർ…വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രം …സിദ്ധിഖേട്ടാ..ലാലേട്ടാ..സൗഹൃദ സലാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button