കുട്ടികളിൽ രോഗങ്ങൾ ഇടയ്ക്കിടെ വരാൻ കാരണമാകുന്നത് രോഗ പ്രതിരോധശേഷി കുറയുന്നതിനാലാണ്. കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നൽകേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
തെെര്
ദഹനം, കുടലിന്റെ ആരോഗ്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിന് തെെര് സഹായിക്കുന്നു. പൊട്ടാസ്യം, വിറ്റാമിൻ ഡി, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണിത്. പഞ്ചസാരയോ പ്രിസർവേറ്റീവുകളോ ചേർക്കാത്ത തൈര് കുട്ടികൾക്ക് നൽകുക. കുട്ടികൾക്ക് തെെര് സാലഡായോ അല്ലാതെയോ നൽകാവുന്നതാണ്.
ബദാം
ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ബദാമിൽ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ കുട്ടികളുടെ എല്ലുകൾ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിന് നല്ലതാണ്. ബദാം പൊടിച്ച് പാലിൽ ചേർത്തോ അല്ലാതെയോ നൽകാവുന്നതാണ്.
Read Also : ഇയാള്‍ക്ക് കോട്ടക്കല്‍ അല്ല, കുതിരവട്ടത്താണ് ചികിത്സ നല്‍കേണ്ടത്: സന്ദീപ് വാര്യര്‍
മുട്ട
മുട്ട അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ്. മുട്ടയിൽ സെലിനിയം പോലുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നിരവധി പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ഭക്ഷണമാണ് മുട്ട. മുട്ട കഴിക്കുന്നതിലൂടെ വിളർച്ച കുറയ്ക്കുവാൻ സാധിക്കും.
റാഗി
കാൽസ്യം, പ്രോട്ടീൻ, നാരുകൾ, മറ്റ് വിവിധ പോഷകങ്ങൾ റാഗിയിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണത്തിൽ ഒരു നേരമെങ്കിലും ആഹാരത്തിൽ റാഗി ഉൾപ്പെടുത്തുന്നത് നല്ലതാണ്.
Post Your Comments