തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. നിയമസഭയില്‍ ഉമ തോമസ് എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
Read Also: മെഴ്സിഡസ് ബെൻസ് ജിഎൽസി ഇന്ത്യൻ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് 2022-23 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ച് യുജി പ്രോഗ്രാമുകള്‍ക്കും രണ്ട് പിജി പ്രോഗ്രാമുകള്‍ക്കുമാണ് യുജിസി അനുമതി നല്‍കിയിരുന്നത്. ഈ കോഴ്‌സുകളിലാകെ 5400 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം പ്രവേശനം നേടിയിരുന്നു. സര്‍വകലാശാലക്ക് യുജിസി ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോയില്‍ നിന്നും നിലവില്‍ 12 ബിരുദ പ്രോഗ്രാമുകളും 10 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമടക്കം 22 പ്രോഗ്രാമുകള്‍ നടത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്.
Post Your Comments