ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാമിലെ പ്രധാന ഫീച്ചറാണ് റീൽസ്. ടിക്ടോക് വീഡിയോകളെ പോലെ ഇൻസ്റ്റഗ്രാം റീൽസിനും പ്രിയം ഏറെയാണ്. റീൽസ് ഉപയോഗിക്കുന്നവർക്കും റീൽസ് കാണുന്നവർക്കും പുതിയ അപ്ഡേറ്റുമായാണ് ഇൻസ്റ്റഗ്രാം എത്തിയിട്ടുള്ളത്.
ദൈർഘ്യമേറിയ റീലുകൾ, റീൽ ടെംപ്ലേറ്റുകൾ എന്നിവയാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചറുകൾ. 30 സെക്കന്റ് ഉള്ള റീലുകളുടെ പരമാവധി സമയം 90 സെക്കന്റായാണ് ഉയർത്തിയിട്ടുള്ളത്. കൂടാതെ, റീലുകളുടെ ഉപയോഗം എളുപ്പമാക്കാൻ ടെംപ്ലേറ്റുകൾ, സ്റ്റിക്കറുകൾ, പുതിയ സൗണ്ട് ഇഫക്ടുകൾ, സ്വന്തം ഓഡിയോ ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയ ഫീച്ചറുകളും ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി : പ്രതി അറസ്റ്റിൽ
ഇന്ററാക്ടീവ് സ്റ്റിക്കറുകൾ, ഇന്ററാക്ടീവ് പോൾ, ഇമോജി സ്ലൈഡർ, ക്വിസ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ റീലുകൾ രസകരമാക്കാൻ കഴിയും.
Post Your Comments