Latest NewsIndiaNews

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണയ്ക്കുന്നവര്‍ക്ക് കശ്മീരിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയില്ല: ഗുലാം നബി ആസാദ്

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ അനുകൂലിക്കുന്നവര്‍ക്ക് എതിരെ പ്രസ്താവനയുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി ചെയര്‍മാന്‍ ഗുലാം നബി ആസാദ്. പലര്‍ക്കും ജമ്മു കശ്മീരിന്റെ അടിസ്ഥാന സാഹചര്യവും, ചരിത്രവും അറിയില്ല, അതുകൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ അനുകൂലിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: സെന്തിൽ ബാലാജിയ്ക്ക് തിരിച്ചടി: ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി

‘എതിര്‍ക്കുന്നവര്‍ക്ക് (ആര്‍ട്ടിക്കിള്‍ 370) ഈ ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാന സാഹചര്യം, ചരിത്രം, ഭൂമിശാസ്ത്രം, നേട്ടങ്ങളും ദോഷങ്ങളും അറിയില്ല. ഇത് ഏതെങ്കിലും പ്രത്യേക പ്രദേശത്തിനോ പ്രവിശ്യക്കോ മതത്തിനോ വേണ്ടിയുള്ളതല്ല, മറിച്ച് എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായിരുന്നു, നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന ആളുകള്‍ക്ക് ഒരുപോലെ’, ഗുലാം നബി ആസാദ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അനുകൂലിച്ച് ചില കക്ഷികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2019 ഓഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കുകയും, പഴയ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button