കവരത്തി : ലക്ഷദ്വീപിലെ മദ്യനിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പൊതുജനാഭിപ്രായം ക്ഷണിച്ചു. ലക്ഷദ്വീപ് എക്‌സൈസ്, നിയന്ത്രണ കരട് ബില്ലിനെക്കുറിച്ചാണ് ജനാഭിപ്രായം തേടുന്നത് .
അഡീഷണല്‍ ജില്ലാ കളക്ടര്‍ ഡോ. ആര്‍ ഗിരിശങ്കര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍, 30 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കണമെന്ന് വ്യക്തമാക്കുന്നു. എക്‌സൈസ് കമ്മീഷണറെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍, എക്‌സൈസ് വകുപ്പ് സ്ഥാപിക്കല്‍, മദ്യത്തിന്റെ നിര്‍മ്മാണം, സംഭരണം, വില്‍പന എന്നിവയ്ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, മായം കലര്‍ന്ന മദ്യം വില്‍ക്കുന്നതിനുള്ള പിഴകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ ചട്ടങ്ങള്‍ കരട് ബില്ലില്‍ പ്രതിപാദിക്കുന്നു.
ജനവാസമില്ലാത്ത പ്രദേശമായ അഗത്തിയില്‍ നിന്ന് ഒമ്പത് മൈല്‍ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മാത്രമാണ് മദ്യം നല്‍കാന്‍ ലക്ഷ്യമിടുന്നത് . ബില്‍ നിലവില്‍ വന്നാല്‍ 1979ലെ നിലവിലുള്ള മദ്യനിരോധന നിയമം റദ്ദാക്കും.
Post Your Comments