Latest NewsKeralaNews

മലക്കം മറിഞ്ഞ് സജി ചെറിയാന്‍: ബാങ്ക് വിളി കേട്ടില്ലെന്നത് തെറ്റായ വിവരത്തിൽ നിന്നെന്ന് മന്ത്രി 

തിരുവനന്തപുരം: സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അത് അദ്ഭുതപ്പെടുത്തിയെന്നുമുള്ള മലക്കം മറിഞ്ഞ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ബാങ്ക് വിളി കേട്ടില്ല എന്ന പരാമർശം തനിക്കു ലഭിച്ച തെറ്റായ വിവരത്തിൽ നിന്ന് സംഭവിച്ചതാണെന്ന് സജി ചെറിയാൻ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ഉദ്ദേശ്യശുദ്ധിയെ മനസ്സിലാക്കാതെയാണ് വാർത്ത പ്രചരിപ്പിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സൗദിയിലെ മതാനുഷ്ഠാനങ്ങളെ സംബന്ധിച്ചും ഇതര നാട്ടുകാരോട് അവർ കാണിക്കുന്ന സ്നേഹത്തെക്കുറിച്ചും സഹയാത്രികൻ പറഞ്ഞതാണ് പരാമർശിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സൗദി അറേബ്യയിൽ ചെന്നപ്പോൾ ഞാൻ വിചാരിച്ചു ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നത്. കാരണം ഭയങ്കര എക്‌സ്ട്രിമിസ്റ്റുകളായ ആളുകൾ. പക്ഷേ ഒരിടത്തുപോയപ്പോഴും ബാങ്കുവിളി കേട്ടില്ല. കൂടെ വന്ന ആളോട് ഇതിനെപ്പറ്റി ചോദിച്ചു. കുഴപ്പമില്ല, പക്ഷേ പുറത്തുകേട്ടാൽ വിവരമറിയുമെന്നാണ് അയാൾ പറഞ്ഞത്. ബാങ്കുവിളിക്കാൻ അവർക്ക് അവകാശമുണ്ട്. പക്ഷേ പുറത്തു കേൾക്കുന്നത് പബ്ലിക് ന്യൂയിസൻസ് ആണ്. അത് പാടില്ല’- എന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്. മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button