
കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു.
ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. നിലവിൽ സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നും എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Post Your Comments