Latest NewsKeralaNews

ഡയറക്റ്റ് മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് മാർഗരേഖ പുറത്തിറക്കും: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: ഉപഭോക്താക്കൾക്കും കമ്പനികൾക്കും തൊഴിലാളികൾക്കും സർക്കാരിനും പ്രയോജനപ്പെടുന്ന വിധത്തിൽ ഡയറക്റ്റ് സെല്ലിങ് മേഖലയെ രൂപപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാന ഡയറക്റ്റ് മാർക്കറ്റിങ് മാർഗരേഖാ രൂപീകരണവുമായി ബന്ധപ്പെട്ട പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡയറക്റ്റ് മാർക്കറ്റിങ് രംഗത്ത് ഇന്ത്യയ്ക്ക് മാതൃകയായി കേരളം മാറുകയാണെന്ന് മന്ത്രി പറഞ്ഞു.

Read Also: 9 മാസം മുൻപ് നിക്കാഹ്, അന്ന് മുതൽ ക്രൂരമർദ്ദനം: കോഴിക്കോട് നവവധുവിന്റെ ഇരുകാലുകളും കയ്യും തല്ലിയൊടിച്ച് ഭർത്താവ്

പിരമിഡ് മാതൃകയിലും മറ്റുമുള്ള അനധികൃത രീതികളും ഡയറക്റ്റ് മാർക്കറ്റിങ്ങിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളും തടയുകയും ഈ രംഗത്തെ നല്ല മാതൃകകൾ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് മാർഗരേഖാ രൂപീകരണത്തിന്റെ ലക്ഷ്യം. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. ഡി. സജിത് ബാബു മോഡറേറ്റർ ആയിരുന്നു. സംസ്ഥാന ലോട്ടറീസ് ഡയറക്ടർ എബ്രഹാം റെൻ, കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി സദാനന്ദൻ പി.പി., ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഫാക്കൽറ്റിമാരായ തോമസ് തുങ്കുഴി, ജെന്നി തെക്കേക്കര എന്നിവരും പ്രൊഫ. അനിത വി., അഡ്വ. നാരായണൻ രാധാകൃഷ്ണൻ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. റേഷനിങ് കൺട്രോളർ മനോജ് കുമാർ കെ. സ്വാഗതവും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ലോ ഓഫീസർ ശശികുമാർ എസ്.എൻ നന്ദിയും പറഞ്ഞു.

Read Also: കുറഞ്ഞ സമയത്തിനുള്ളില്‍ ധാരാളം വെള്ളം കുടിക്കുന്നത് മരണകാരണമായേക്കാം: വിദഗ്ധരുടെ മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button