കോഴിക്കോട്: ഭാര്യയെ കെട്ടിയിട്ട് കയ്യും കാലും തല്ലിയൊടിച്ച് യുവാവ്. താമരശ്ശേരിയിലാണ് സംഭവം. 19 വയസുകാരിയ്ക്ക് നേരെയാണ് ഭർത്താവ് ക്രൂര മർദ്ദനം നടത്തിയത്. ഉണ്ണികുളം സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് തൃശൂർ സ്വദേശി ബഹാവുദ്ദീൻ അൽത്താഫിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുമ്പാണ് ഇവർ വിവാഹിതരായത്.
Read Also: ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ വൈകുന്നു: ഓഗസ്റ്റ് 19 കോണ്‍ഗ്രസ് ഹര്‍ത്താല്‍!!
വിവാഹം കഴിഞ്ഞ സമയം മുതൽ ഇയാൾ യുവതിയെ മർദ്ദിക്കുമായിരുന്നു. ശാരീരിക മാനസിക മർദ്ദനങ്ങളെന്ന് പെൺകുട്ടി പറയും. സ്ത്രീധനത്തിന്റെ പേരിലടക്കമായിരുന്നു ഇയാളുടെ പീഡനങ്ങളെന്നാണ് യുവതി പറയുന്നു. നേരത്തെ പൊലീസിൽ പരാതി നൽകാനൊരുങ്ങിയിരുന്നെങ്കിലും ഒത്തുതീർപ്പിലെത്തിയിരുന്നു. എന്നാൽ പിന്നീടും ഇയാൾ മർദ്ദനം തുടർന്നു.
പരിക്കേറ്റ പെൺകുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തിന് ഭർത്താവിന്റെ ബന്ധുക്കളും കൂട്ടുനിന്നെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
Read Also: രാജ്യത്തെ റെയില്‍വേ നവീകരണത്തിന് 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
Post Your Comments