KasargodKeralaNattuvarthaLatest NewsNews

കി​ണ​റ്റിൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച​താ​യി പ​രാ​തി

മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്റോ​ഡ് ക​രി​യാ​ട​യി​ലെ ന​ഴ്​​സാ​യ സി​ഞ്ചു സാ​ബു​വിന്റെ വീ​ട്ടുമു​റ്റ​ത്തെ കി​ണറ്റിലാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

നീ​ലേ​ശ്വ​രം: കു​ടും​ബം ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റ്റിൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ച​താ​യി പ​രാ​തി. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്റോ​ഡ് ക​രി​യാ​ട​യി​ലെ ന​ഴ്​​സാ​യ സി​ഞ്ചു സാ​ബു​വിന്റെ വീ​ട്ടുമു​റ്റ​ത്തെ കി​ണറ്റിലാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : വീതികുറഞ്ഞ റോഡിൽ എതിരേവന്ന ടിപ്പറിന് സൈഡ് കൊടുക്കവേ റോഡിടിഞ്ഞു: ലോറിയുടമയ്ക്ക് 26,000 രൂപ പിഴയിട്ട് പൊതുമരാമത്തുവകുപ്പ്

തു​ട​ർ​ന്ന്, നീ​ലേ​ശ്വ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ശ​നി​യാ​ഴ്ച സി​ഞ്ചു ബ​ന്ധു​വിന്റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് അ​ജ്ഞാ​ത​ൻ ക​രിഓ​യി​ൽ ഒ​ഴി​ച്ച​താ​യി ക​രു​തു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​യ​ൽ​വാ​സി വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ലാ​ണ് കി​ണ​ർ മ​ലി​ന​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെത്തിയ​ത്.

Read Also : പ്രമേഹം മൂലം ശരീരം ശോഷിക്കുന്നോ? മസിലിന്റെ ആരോഗ്യത്തിനും ഷുഗർ നിയന്ത്രിക്കാനും ഇത് ഒരാഴ്ച്ച രാവിലെ കഴിച്ചാൽ ഫലം ഉറപ്പ്

നീ​ലേ​ശ്വ​രം പൊ​ലീ​സ് കി​ണ​ർ പ​രി​ശോ​ധി​ച്ച ശേ​ഷം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button