Latest NewsKeralaNews

പരശുരാമന്‍ കെട്ടുകഥ: സിപിഎം നേതാവ് പി ജയരാജന്‍

കേരളം ഉണ്ടാക്കിയത് പരശുരാമനാണ്

കാസര്‍കോട്: പരശുരാമന്‍ കെട്ടുകഥയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ജനങ്ങളെ അടിമകളാക്കാന്‍ ബാഹ്മണാധിപത്യം സൃഷ്ടിച്ച കഥയാണ് പരശു രാമന്റേത് എന്ന് കാസര്‍കോട് കയ്യൂരില്‍ സി കുഞ്ഞമ്ബു അനുസ്മരണ യോഗത്തില്‍ പി ജയരാജന്‍ പ്രസംഗിച്ചു

read also:  സന്തോഷ് വർക്കിയ്ക്ക് ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർ!! 20 വർഷമായി മരുന്ന് കഴിക്കുന്നുവെന്ന് ആറാട്ടണ്ണൻ മാധ്യമങ്ങളോട്

പി ജയരാജന്റെ വാക്കുകൾ ഇങ്ങനെ: ‘പരശുരാമനാണ് കേരള സൃഷ്ടിയുടെ ആള്‍ എന്നാണ്. കേരളം ഉണ്ടാക്കിയത് പരശുരാമനാണ്. പരശുരാമന്‍ ഗോകര്‍ണത്തു നിന്നും മഴു എറിഞ്ഞു. മഴു വീണ ഇടം വരെയുള്ള കടല്‍ നീങ്ങിപ്പോയി കരയായി. ആ കരയായ കേരളഭൂമി 64 ബ്രാഹ്മണ കുടുംബങ്ങള്‍ക്ക് ദാനം ചെയ്തു പരശുരാമന്‍. അതുകൊണ്ട് ഭൂമിയുടെ മേലുള്ള പരമമായ അവകാശം അഥവാ ജന്മാവകാശം ബ്രാഹ്മണന്മാര്‍ക്കുള്ളതാണ്. ബ്രാഹ്മണാധിപത്യം ഈ നാട്ടിലെ ജനങ്ങളെ അടിമകളാക്കി വെക്കുന്നതിനു വേണ്ടിയുള്ള ഒരു കെട്ടുകഥയായിരുന്നു ഈ പരശുരാമ സൃഷ്ടി എന്നുള്ള കെട്ടുകഥ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button