ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതമേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ജമ്മുവിലെ ഗുല്‍മാര്‍ഗില്‍ നിന്ന് 89 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ജമ്മു കശ്മീരില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജമ്മു കശ്മീര്‍, പഞ്ചാബ്, ഡല്‍ഹി തുടങ്ങി ഉത്തരേന്ത്യന്‍ മേഖലകളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പാകിസ്താനിലെ റാവല്‍പിണ്ടി, ലാഹോര്‍, ഇസ്ലാമാബാദ്, എന്നിവിടങ്ങളിലാണ് പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് കാലത്ത് റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനവും ജമ്മുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗുല്‍മാര്‍ഗിനടുത്ത് രാവിലെ 8.36ഓടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നത്.
Post Your Comments