കൽപ്പറ്റ: വലവീശി മീൻ പിടിക്കുന്നതിനിടെ വെള്ളത്തിലേക്ക് കാൽവഴുതി വീണ് യുവാവ് മരിച്ചു. കരിമ്പുമ്മൽ ചുണ്ടക്കുന്ന് പൂക്കോട്ടിൽ പാത്തൂട്ടിയുടെ മകൻ നാസർ(36) ആണ് മരിച്ചത്.
വയനാട് പനമരത്ത് ദാസനക്കര കൂടൽക്കടവ് ചെക്ക് ഡാമിന് സമീപത്ത് വച്ച് ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. നീരൊഴുക്ക് കൂടിയ പ്രദേശത്ത് നിന്നുകൊണ്ട് വലവീശുന്നതിനിടെ നാസർ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു.
Read Also : വെർച്വൽ റിയാലിറ്റിയെ അടുത്തറിയാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവസരം, പ്രത്യേക ശിൽപശാലയുമായി അസാപ് കേരള
ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ സ്കൂബാ ഡൈവിംഗ് ടീമെത്തിയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വീശുവലയിൽ കൈ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ഇതിനാൽ യുവാവിന് നീന്തി രക്ഷപ്പെടാൻ സാധിച്ചില്ലെന്ന് കരുതുന്നതായും അധികൃതർ അറിയിച്ചു.
മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments