Latest NewsKeralaNews

‘മിത്ത്’ വിവാദത്തില്‍ തുടര്‍ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് എന്‍എസ്എസ്

കോട്ടയം: ‘മിത്ത്’ വിവാദത്തില്‍ തുടര്‍ പ്രക്ഷോഭത്തിന് ഒരുങ്ങി എന്‍എസ്എസ്. ഞായറാഴ്ച അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. തുടര്‍ സമര രീതികള്‍ നാളത്തെ നേതൃയോഗങ്ങളില്‍ തീരുമാനിക്കും. കഴിഞ്ഞ ദിവസം സംഘപരിവാര്‍ നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കണ്ടിരുന്നു.

Read Also: മാതാവിനൊപ്പം കടയിൽ സാധനം വാങ്ങാനെത്തിയ 12 കാരനെ കാണാതായി

അതേസമയം, എം.വി ഗോവിന്ദന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്‍എസ്എസ്.

എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന നാമജപ ഘോഷയാത്ര നഗരത്തില്‍ യാത്രാക്ലേശം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തിരുന്നു. പൊലീസിന്റെ അനുമതി ഇല്ലാതെയാണ് ഘോഷയാത്ര നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button