Latest NewsKerala

‘നീ വെറും ഒരു അന്യസംസ്ഥാന തൊഴിലാളി ആണ്, നീ തമിഴ്‌നാട്ടിൽ കളിക്കുന്നത് പോലെ ഇവിടെ കളിക്കരുത്’ – ബാലയ്‌ക്കെതിരെ ചെകുത്താൻ

യൂട്യൂബര്‍ ചെകുത്താനെ നടന്‍ ബാല തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി നൽകിയതിന് പിന്നാലെ ബാലയെ വംശീയമായി അധിക്ഷേപിച്ച് ചെകുത്താന്റെ വീഡിയോ. തൃക്കാക്കര പൊലീസിലാണ് തന്റെ ഫ്‌ളാറ്റിലെത്തി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചെകുത്താന്‍ പരാതി നല്‍കിയിരിക്കുന്നത്. ചെകുത്താന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കൊപ്പമാണ് ബാല ചെകുത്താന്റെ ഫ്‌ളാറ്റില്‍ എത്തിയത്. ബാലയെ ട്രോളി കൊണ്ടുള്ള വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഫ്‌ളാറ്റിലുണ്ടായിരുന്ന സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ ഫ്ലാറ്റിൽ നടന്നത് എന്താണെന്ന് ബാല അപ്പോൾ തന്നെ വീഡിയോ പുറത്ത് വിട്ടിരുന്നു.അതിൽ ചെകുത്താന്റെ സുഹൃത്തിനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടത്. എന്നാൽ ബാലയെ അന്യസംസ്ഥാന തൊഴിലാളി എന്നും, പൊട്ടൻ എന്നും വിളിച്ചു കൊണ്ട് അധിക്ഷേപം നടത്തുകയാണ് ചെകുത്താൻ.

അതിന്റെ വീഡിയോ വൈറലാണ്. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ ബാലയ്ക്ക് പിന്തുണയുമായി നിരവധിപ്പേർ ആണ് രംഗത്തെത്തിയിരിക്കുന്നത്. വധഭീഷണിയുണ്ട്, ഭവനഭേദനം ഉണ്ട്. ബാലയുടെ കൈയ്യില്‍ ലൈസന്‍സ് ഗണ്‍ ആണ് ഇരിക്കുന്നതെങ്കില്‍ ആ ഗണ്‍ തിരിച്ച് എടുക്കേണ്ട ആവശ്യമുണ്ട്. ഇങ്ങനെയുള്ള മാനസികനില തെറ്റിയവനൊക്കെ ഗണ്ണും എടുത്ത് ഇറങ്ങിയാല്‍ ഇവിടെ പ്രശ്‌നമാകും. ഇത് എന്താണെന്ന് പൊലീസ് സീരിസ് ആയി നടപടി എടുക്കണം. ഒരു നടന്‍ ഇങ്ങനെ കാണിക്കേണ്ട ധൈര്യം എന്താ? ഇവന്‍ ആരാ ഈ ബാല?ആറാട്ടണ്ണനെ ഇവന്‍ അവിടെ പിടിച്ചു വച്ചേക്കുവാണ്. ആറാട്ടണ്ണന്റെ ഫോണില്‍ നിന്നാണ് എന്നെ വിളിച്ചു കൊണ്ടിരിക്കുന്നത്. വല്ല തോക്കും കാണിച്ച് ആറാട്ടണ്ണനെ പിടിച്ചു വച്ചിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ആറാട്ടണ്ണന്‍ എന്നോട് പറയുന്നത് വീഡിയോ ഡിലീറ്റ് ചെയ്യണം എന്നാണ്. തോക്കും പിടിച്ച് വന്ന് ഭീഷണിപ്പെടുത്തുന്ന ബാലയെ അങ്ങനെ വിടാന്‍ പറ്റില്ല.എന്നും ഇയാൾ പറയുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button