ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ മൂന്ന് സൈനികർക്ക് വീരമൃത്യു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികരാണ് വീരമൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ കുൽഗാമിലെ ഹലാൻ വനമേഖലയിൽ പുലർച്ചയാണ് ഏറ്റുമുട്ടൽ നടന്നത്. വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് സൈന്യം തിരച്ചിൽ ആരംഭിച്ചത്.
ഹലാനിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഭീകരരുടെ സാന്നിധ്യം ഉള്ളത്. പോലീസിന്റെയും, ആർആർആറിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. ഇതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. നിലവിൽ, ഈ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും, ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫണ്ടുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ജമ്മു കാശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീനഗറിലെ നാതിപോറ മേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
Also Read: ചന്ദ്രനെ തൊടാനൊരുങ്ങി ചന്ദ്രയാൻ, ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്ന് വൈകിട്ട്
Post Your Comments