ThrissurLatest NewsKeralaNattuvarthaNews

അമിത വേഗത്തിലെത്തിയ ബൈക്ക് ട്രാൻസ്ഫോർമറിലിടിച്ച് കയറി യുവാക്കൾക്ക് ദാരുണാന്ത്യം

കുറ്റിക്കാട് തുമ്പരത്കുടിയിൽ വീട്ടിൽ മോഹന്റെ മകൻ രാഹുൽ (24), മുണ്ടൻമാണി വീട്ടിൽ സോജന്റെ മകൻ സനൽ (21) എന്നിവരാണ് മരിച്ചത്

തൃശൂർ: ബൈക്ക് ട്രാൻസ്ഫോർമറിലിടിച്ച് കാറ്ററിംഗ് ജീവനക്കാരായ യുവാക്കൾ മരിച്ചു. കുറ്റിക്കാട് തുമ്പരത്കുടിയിൽ വീട്ടിൽ മോഹന്റെ മകൻ രാഹുൽ (24), മുണ്ടൻമാണി വീട്ടിൽ സോജന്റെ മകൻ സനൽ (21) എന്നിവരാണ് മരിച്ചത്.

Read Also : നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്ന് കയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നെന്ന് പൊലീസ്

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പരിയാരം അങ്ങാടിയിൽ ബൈക്ക് ട്രാൻസ്ഫോർമറിന്റെ കാലിൽ ഇടിച്ച കയറിയാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചത്. ചാലക്കുടിയിൽ നിന്ന് കുറ്റിക്കാട്ടേക്ക് മടങ്ങുമ്പോൾ പരിയാരം അങ്ങാടിയിൽ വച്ചായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ യുവാക്കളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്കും തലയ്ക്ക് അടക്കം ഗുരുതര പരിക്കുകളാണ് സംഭവിച്ചത്. അപകടത്തിന് പിന്നാലെ ഇരുവരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുളസിയാണ് രാഹുലിന്റെ അമ്മ. സഹോദരി: തുഷാര. റീനയാണ് (ഇറ്റലി) സനലിന്റെ അമ്മ. സഹോദരി: സോന.

shortlink

Related Articles

Post Your Comments

Related Articles


Back to top button