![](/wp-content/uploads/2023/08/arree-1.jpg)
കൊല്ലം: കൊട്ടാരക്കര കിഴക്കെത്തെരുവിൽ പന്ത്രണ്ടു വയസ്സുകാരനെ കാണാതെയായതായി പരാതി. പള്ളിമുക്ക് സ്വദേശി അനിതയുടേയും അനിൽകുമാറിന്റേയും മകൻ അജയ് കുമാറിനെയാണ് കാണാതെയായത്.
Read Also : പോപ്പുലർ ഫ്രണ്ട് നേതാവ് എൻകെ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള 2.53 കോടിയുടെ റിസോർട്ട് ഇഡി കണ്ടുകെട്ടി
കഴിഞ്ഞദിവസം മാതാവ് അനിതയോടൊപ്പം പള്ളിമുക്കിലെ കടയിൽ സാധനം വാങ്ങാനായി പോയിരുന്നു. സാധനം വാങ്ങി അനിത കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ പുറത്തു നിന്നിരുന്ന അജയകുമാറിനെ കാണാതെയാവുകയായിരുന്നു. കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയും നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിലുകൾ നടത്തുകയും ചെയ്തെങ്കിലും വിദ്യാർത്ഥിയെ കണ്ടത്താനായില്ല.
രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ കാണാതെയായത്. കിഴക്കെത്തെരുവ് സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അജയ്. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments