Latest NewsKeralaNews

സത്യം ജയിച്ചു: ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിട്ടതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യ ജയിച്ചുവെന്നും ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതൽ തങ്ങൾ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോൺഗ്രസ് പോരാട്ടം തുടരും. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും തങ്ങൾക്കെന്നും വിശ്വാസമുണ്ടെന്നും ജനകോടികൾ രാഹുലിനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഡല്‍ഹിയില്‍ 10 വയസുകാരിയെ താമസ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താന്‍ അസഫാഖ് ശ്രമിച്ചു

രാഹുൽ ഗാന്ധി എന്ന വ്യക്തിയെ അല്ല, അദ്ദേഹവും കോൺഗ്രസും മുന്നോട്ട് വയ്ക്കുന്ന ആശയത്തെയാണ് വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചത്. പരമോന്നത കോടതി അത് തടഞ്ഞു. ഇത് രാഹുലിന്റേയോ കോൺഗ്രസിന്റേയോ മാത്രം വിജയമല്ല, രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ കാത്തിരുന്ന വിധിയാണ്. സംഘപരിവാറിനെ നഖശിഖാന്തം എതിർക്കുന്നതും മോദി – അമിത് ഷാ- കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്നതാണ് രാഹുലിൽ ചിലർ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവായി കാണുന്നതും രാഹുലിൽ കാണുന്ന യോഗ്യതയും അതു തന്നെയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read Also: നടന്‍ മോഹന്‍ വഴിയോരത്ത് മരിച്ച നിലയില്‍: മരണം കടുത്ത ദാരിദ്ര്യത്തിൽ ഭിക്ഷാടനത്തിനിടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button