
കൊച്ചി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറിയ ബംഗ്ലാദേശികളില്‍ നിരവധി പേര്‍ കേരളത്തില്‍ താമസിച്ചുവരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ നിന്ന് വരുന്നവര്‍ക്ക് കേരളം തങ്ങള്‍ക്ക് പറ്റിയ ഒളിത്താവളമാണെന്ന് മനസിലാക്കിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇതിനിടെ കൊച്ചിയില്‍ മുനമ്പം, ചെറായി മേഖലയിലെ വിവിധ ഭാഷാ തൊഴിലാളികള്‍ക്കിടയില്‍ ബംഗ്ലാദേശികള്‍ താമസിക്കുന്നതായി നാട്ടുകാര്‍ കണ്ടെത്തിയതോടെ അവരെ പിടികൂടി പോലീസിന് കൈമാറി. കേരളത്തില്‍ ബംഗ്ലാദേശി ഭീകരരുണ്ടെന്ന എന്‍ഐഎ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.-
അസമീസും ബംഗാളികളും ആണെന്ന് കാണിച്ച് വ്യാജ തിരിച്ചറിയല്‍ രേഖകളിലൂടെയാണ് ബംഗ്ലാദേശികള്‍ കേരളത്തില്‍ താവളമുറപ്പിച്ചിട്ടുള്ളത്. പശ്ചിമബംഗാള്‍ വഴി നുഴഞ്ഞു കയറിയെത്തി വിവിധ സംസ്ഥാനങ്ങളിലേക്ക് കടക്കുന്ന ബംഗ്ലാദേശികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളൊരുക്കാന്‍ എല്ലായിടത്തും ഏജന്റുമാരുണ്ട്. 2022 ഓഗസ്റ്റില്‍ മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ നിന്ന് നാല് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയിലായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച് ചോദ്യം ചെയ്തപ്പോഴായിരുന്നു ബംഗ്ലാദേശികളാണെന്ന് മനസ്സിലായത്. പോലീസിന് കൈമാറിയ ഇവരെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ ബംഗ്ലാദേശിലേക്ക് തന്നെ നാടുകടത്തി.
Post Your Comments