ഇന്ത്യയിലെ 86 വിമാനത്താവളങ്ങളുടെ പ്രവർത്തനം ഹരിതോർജ്ജത്തിലെന്ന് കേന്ദ്രസർക്കാർ. ഇവയിൽ 55 വിമാനത്താവളങ്ങൾ പൂർണമായും ഹരിതോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. ഹരിതോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും മൂന്ന് സ്ഥലങ്ങളാണ് ഇടം നേടിയത്. തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട് വിമാനത്താവളങ്ങളാണ് ഹരിതോർജ്ജത്തിൽ പ്രവർത്തിക്കുന്നത്. ഇത് സംബന്ധിച്ച കണക്കുകൾ കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ (റിട്ട) ഡോ.വി.കെ സിംഗ് പങ്കുവെച്ചു.
കാർബൺ രഹിത ഭാരതം എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് വിമാനത്താവളങ്ങൾ ഹരിതോർജ്ജത്തിൽ പ്രവർത്തിക്കുന്നത്. ഇതിലൂടെ മലിനീകരണം പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. പരമ്പരാഗത ഊർജ്ജ സ്രോതസുകളുടെ അമിതമായ ഉപയോഗമാണ് വിമാനത്താവളങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ ഉയർന്ന തോതിലുള്ള കാർബൺ പുറന്തള്ളലിന് കാരണമാകുന്നത്. കാർബൺ രഹിത ഭാരതമെന്ന ആശയം ഇതിനോടകം തന്നെ ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. അടുത്തിടെ ഒഡീഷയിലെ ഭുവനേശ്വർ വിമാനത്താവളത്തിൽ ഊർജ്ജ ഉപഭോഗത്തിനായി ഹരിതസ്രോതസുകൾ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്.
Also Read: കടബാധ്യതകൾ തീരാനും സമ്പത്ത് വര്‍ദ്ധിയ്ക്കാനും വെള്ളിയാഴ്ചകളിൽ ചെയ്യേണ്ടത്
Post Your Comments