KeralaLatest NewsNews

അശ്ലീലമായ രീതിയില്‍ ഗണപതി ഭഗവാന്റെ പിതൃത്വത്തെ കുറിച്ച് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിക്ക് എതിരെ പൊലീസില്‍ പരാതി

വിശ്വഹിന്ദു പരിഷത്താണ് സന്ദീപാനന്ദയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയത്

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസികളെ വൃണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട സന്ദീപാനന്ദ ഗിരിയ്‌ക്കെതിരെ പരാതി. വിശ്വഹിന്ദു പരിഷത്താണ് സന്ദീപാനന്ദയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ വിളയിലാണ് സന്ദീപാനന്ദ ഗിരിയുടെ അപകീര്‍ത്തികരമായ പോസ്റ്റിന് എതിരെ പൊലീസില്‍ പരാതി നല്‍കിയത്. മാവേലിക്കര  പൊലീസാണ് കേസ് അന്വേഷിക്കുക.

Read Also; ഷംസീറിന്റ വിവാദ പ്രസ്താവന: തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ നിലപാട് വ്യക്തമാക്കണം: കുമ്മനം

ഗണപതിയുടെ പിതൃത്വത്തെ നിന്ദ്യവും നീചവുമായ രീതിയില്‍ വിവരിക്കുന്നതാണ് സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതും വിശ്വാസത്തെ ഹനിക്കുന്നതുമായ ഫേസ്ബുക്ക് കുറിപ്പിട്ട സന്ദീപാനന്ദ ഗിരിയ്‌ക്കെതിരെ  ഇന്ത്യന്‍ ശിക്ഷാനിയമം 153 (a), 153 (b), 295, 298 വകുപ്പുകള്‍ പ്രകാരവും ഐ.ടി നിയമം 67 വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

കോട്ടയം എന്‍എസ്എസിലെ കുട്ടികളോട് ഗണപതിയുടെ തല പോയി ആനയുടെ തല വെച്ചതിന് പിന്നിലെ കഥ പറഞ്ഞുകൊടുത്തെന്ന് പറയുകയും തുടര്‍ന്നുള്ള ഫേസ്ബുക്ക് കുറിപ്പില്‍ ഹൈന്ദവ ദേവതയെ ചേര്‍ത്ത് അശ്ലീല പരാമര്‍ശം നടത്തുകയുമായിരുന്നു. ഒരേസമയം പോസ്റ്റിലൂടെ ഹിന്ദു വിശ്വാസത്തെയും നായര്‍ സമാജത്തെയും ഇയാള്‍ ആക്രമിക്കുകയാണ് ചെയ്തത്. ഇതിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് രംഗത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button