ErnakulamLatest NewsKeralaNattuvarthaNews

ആളൊഴിഞ്ഞ ഫ്ളാറ്റില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കി പൊലീസ്

എല്ലിന്‍ കഷണം മൃഗത്തിന്‍റേതാണെന്ന് കണ്ടെത്തിയതായി പനങ്ങാട് പൊലീസ്

കൊച്ചി: ആളൊഴിഞ്ഞ ഫ്ളാറ്റില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കി പൊലീസ്. എല്ലിന്‍ കഷണം മൃഗത്തിന്‍റേതാണെന്ന് കണ്ടെത്തിയതായി പനങ്ങാട് പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിഭാഗത്തിന്‍റെയും വെറ്ററിനറി സര്‍ജന്‍റെയും പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Read Also : കുടുംബവഴക്ക്: തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു, ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു

മരടിലെ നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷന് സമീപത്തെ നിര്‍മാണം പൂര്‍ത്തിയാവാത്ത ഫ്ളാറ്റിലാണ് എല്ലിന്‍ കഷണങ്ങള്‍ കണ്ടത്. ഇത് കണ്ടവര്‍ അസ്ഥിക്കഷണങ്ങളുടെ ഫോട്ടോയും മറ്റും പൊലീസിന് നല്‍കിയതോടെയാണ് മനുഷ്യന്‍റേതാണെന്ന സംശയത്തില്‍ പൊലീസ് പരിശോധന നടത്തിയത്.

Read Also : കൊച്ചിയിൽ നൂർ ഇസ്ലാമും സഹേദുൽ ഷെയ്ഖും കടത്തിക്കൊണ്ടുവന്ന ഒരു സ്‌കൂൾ വിദ്യാർത്ഥിനിക്ക് 13 വയസ്സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button