Latest NewsKeralaNews

കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന പ്രവർത്തനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന പ്രവർത്തനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കിഫ്ബിയുടെയും കൺസോർഷ്യത്തിന്റെയും നിക്ഷേപത്തെപ്പോലും സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വികസനത്തെത്തന്നെ തടസ്സപ്പെടുത്തുകയെന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പൊതു കടമെടുപ്പുപരിധിയിൽ ഒരു ശതമാനം താൽക്കാലിക വർധനയെങ്കിലും അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രം തള്ളിയിരിക്കുകയാണ്. 3591 കോടി രൂപയുടെ ഗ്രാന്റുകളിലെ കുടിശ്ശിക ഉൾപ്പെടെ 15,000 കോടിയുടെ സാമ്പത്തിക അനുമതികളും കേരളം ആവശ്യപ്പെടുകയുണ്ടായി. ഇതും നിരസിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘ഒരു കൂട്ടം സ്ത്രീകളെ ശബരിമല കയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീർ’: ശോഭാ സുരേന്ദ്രൻ

റവന്യു കമ്മി ഗ്രാന്റിനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി രൂപ കുറയുകയാണ് ഉണ്ടായത്. ജിഎസ്ടി നഷ്ട പരിഹാരം നിർത്തിയതോടെ 12,000 കോടിയുടെ കുറവുമുണ്ടായി. കിഫ്ബി സോഷ്യൽ സെക്യൂരിറ്റി കടങ്ങൾമൂലം 6000 കോടിയും പബ്ലിക് അക്കൗണ്ടിലുള്ള പണം പൊതുകടത്തിൽപ്പെടുത്തിയതുമൂലം 12,000 കോടിയും കുറവ് വന്നു. പൊതു കടമെടുപ്പിൽ നിയമപ്രകാരം അവകാശപ്പെട്ട തുകയിൽ 8000 കോടിയുടെ വരുമാന നഷ്ടം ഉണ്ടാകുന്നതിന് പുറമേയാണ് ഇത്.യുജിസി ശമ്പള പരിഷ്‌കരണം നടപ്പാക്കിയതിന്റെ ഭാഗമായി സർവകലാശാലാ കോളേജുകൾക്ക് സംസ്ഥാനം നൽകിയതും കേന്ദ്രം അനുവദിക്കേണ്ടതുമായ 751 കോടിയും ലഭിച്ചിട്ടില്ല. മൂലധന നിക്ഷേപത്തിന്റെ ഭാഗമായി ലഭിക്കേണ്ട 1925 കോടിയും കുടിശ്ശികയായി കിടക്കുകയാണ്. 10-ാം ധന കമ്മീഷൻ 3.9 ശതമാനം നികുതി വിഹിതമാണ് അനുവദിച്ചിരുന്നത്. എന്നാൽ, ഇന്നത് 1.9 ശതമാനമായി കുറച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ കടത്തെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ കടം ഭീമമാണ്. ബജറ്റ് വഴി ചെലവഴിക്കുന്ന തുകയുടെ 40 ശതമാനത്തിലധികം കടമെടുക്കുന്നതാണ്. 2023-24 ബജറ്റിലെ 45 ലക്ഷം കോടി രൂപയിൽ 17.99 ലക്ഷം കോടിയും കടമാണ്. കേരളത്തിന്റെ കടത്തിന്റെ പരിധിയിൽ കിഫ്ബിയെയും മറ്റും ഉൾപ്പെടുത്തുമ്പോൾ നാഷണൽ ഹൈവേ അതോറിറ്റി, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവ എടുക്കുന്ന കടം കേന്ദ്ര സർക്കാരിന്റെ കടത്തിന്റെ പരിധിയിൽ വരില്ല. കേരളത്തിന്റെ കടം ജിഎസ്ഡിപിയുടെ മൂന്നു ശതമാനം മാത്രം ആയിരിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ കമ്മിയായി വിഭാവനം ചെയ്തിരിക്കുന്നത് 6.4 ശതമാനമാണ്. എഫ്ആർബിഎം ആക്ടു പ്രകാരം കേന്ദ്രത്തിന്റെ കമ്മി മൂന്നു ശതമാനം ആയിരിക്കണമെന്ന നിബന്ധനയുള്ളപ്പോഴാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: ‘വന്ദേ ഭാരതിൽ കേരളത്തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണം’: കേന്ദ്ര റെയിൽവെ മന്ത്രിയ്ക്ക് കത്തയച്ച് ടിഎൻ പ്രതാപൻ എംപി

shortlink

Related Articles

Post Your Comments

Related Articles


Back to top button