IdukkiLatest NewsKeralaNattuvarthaNews

വ്യാജ നമ്പർ ഘടിപ്പിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെ​യ്ത് യു​വാ​വ് അറസ്റ്റിൽ

ഇ​ട​വെ​ട്ടി വ​ലി​യ​ജാ​രം തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​നെ​യാ​ണ്​ (25) പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

തൊ​ടു​പു​ഴ: മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ഘ​ടി​പ്പി​ച്ച സ്കൂ​ട്ട​റി​ൽ ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത് യു​വാ​വ് പൊലീസ്​ പിടിയിൽ. ഇ​ട​വെ​ട്ടി വ​ലി​യ​ജാ​രം തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​നെ​യാ​ണ്​ (25) പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : ഗണപതി കെട്ടുകഥ ആയാലും ഇല്ലെങ്കിലും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു ദോഷവും വരാനില്ല: സന്ദീപ് വാചസ്പതി

എ.​ഐ കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ​യൊ​ടു​ക്കാ​ൻ യ​ഥാ​ർ​ത്ഥ ന​മ്പ​റി​ലു​ള്ള സ്‌​കൂ​ട്ട​ർ ഉ​ട​മ​ക്ക്​ നോ​ട്ടീ​സ്​ ല​ഭി​ച്ച​തോ​ടെ​യാ​ണ്​ പ്രശ്നങ്ങൾക്ക് തു​ട​ക്കം കുറിച്ചത്.​ പ​രാ​തി​യു​മാ​യി യ​ഥാ​ർ​ഥ ഉ​ട​മ തൊ​ടു​പു​ഴ പൊ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. KL 38 G 9722 ന​മ്പ​രി​ലു​ള്ള പ്ലേ​റ്റാ​ണ് സ്‌​കൂ​ട്ട​റി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​ന​മ്പ​ർ മൂ​വാ​റ്റു​പു​ഴ ക​ടു​ക്കാ​സി​റ്റി സ്വ​ദേ​ശി ചി​ല​മ്പി​ക്കു​ന്നേ​ൽ മോ​ളി​യു​ടെ സ്‌​കൂ​ട്ട​റി​ന്‍റേ​താ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തൊ​ടു​പു​ഴ​യി​ലെ എ.​ഐ കാ​മ​റ​ക​ളി​ൽ നി​ന്ന്​ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് ആ​റ് പി​ഴ നോ​ട്ടീ​സാ​ണ് മോ​ളി​ക്ക് ല​ഭി​ച്ച​ത്. എ​ന്നാ​ൽ, ഈ ​സ്ഥ​ല​ങ്ങ​ളി​ലൊ​ന്നും മോ​ളി പോ​യി​ട്ടി​ല്ല. മോ​ളി​യു​ടെ സ്‌​കൂ​ട്ട​റി​ന്‍റെ അ​തേ നി​റ​ത്തി​ലു​ള്ള വാ​ഹ​ന​ത്തി​ൽ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച് യാ​ത്ര ചെ​യ്യു​ന്ന യു​വാ​വി​ന്‍റെ ചി​ത്ര​മാ​ണ് നോ​ട്ടീ​സി​നൊ​പ്പ​മു​ള്ള​ത്. ഇ​തോ​ടെ ഇ​വ​ർ പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ട​വെ​ട്ടി ഭാ​ഗ​ത്തു​നി​ന്ന്​​ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് എ​സ്.​ഐ ടി.​ജി. ഷം​സു​ദ്ദീ​നാ​ണ് സ്‌​കൂ​ട്ട​റും യു​വാ​വി​നെ​യും ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ന​മ്പ​റും ഷാ​സി ന​മ്പ​റും ഉ​പ​യോ​ഗി​ച്ച് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്‌​കൂ​ട്ട​ർ ഉ​ടു​മ്പ​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്.

പി​ക്​​അ​പ്​ ഡ്രൈ​വ​റാ​യ ഷാ​ഹി​ൻ മ​റ്റൊ​രാ​ളു​ടെ കൈ​യി​ൽ നി​ന്ന്​ സ്‌​കൂ​ട്ട​ർ വി​ല​യ്​​ക്ക് വാ​ങ്ങി​യ​താ​ണെ​ന്നാ​ണ്​ മൊ​ഴി ന​ൽ​കി​യ​ത്. ഷാ​ഹി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button