ആലപ്പുഴ: ഹിന്ദു ദൈവമായ ഗണപതിയെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ ഹൈന്ദവ വിശ്വാസികള്‍ രംഗത്ത് എത്തിയതോടെ സിപിഎമ്മും ഇതിനെ പ്രതിരോധിക്കാനായി എത്തി. ഇപ്പോള്‍ സിപിഎമ്മിന്റെയും ഷംസീറിന്റേയും ശാസ്ത്രീയ വാദങ്ങളെ പൊളിച്ചടക്കിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സമൂഹത്തെ ഇരുണ്ട കാലഘട്ടത്തിലേയ്ക്ക് നയിക്കുന്ന നൂറ് കണക്കിന് അന്ധവിശ്വാസങ്ങള്‍ ചിലരുടെ പാഠ്യ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി പഠിപ്പിക്കുന്നുണ്ട്, അവയെ കണ്ടില്ലെന്ന് നടിച്ച് ഒരു വിഭാഗത്തെ മാത്രം നന്നാക്കാന്‍ ഇറങ്ങുന്നത് അത്ര നിഷ്‌കളങ്കമല്ല ഷംസീറേ എന്നാണ് സന്ദീപ് വാചസ്പതി പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയിലെ പ്രസക്ത ഭാഗങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സിപിഎമ്മിന് മറുപടി നല്‍കിയിരിക്കുന്നത്.
Read Also: ആലുവ കൊലപാതകം: കുട്ടിയുടെ കുടുംബത്തിന് ഇന്ന് തന്നെ സർക്കാർ 10 ലക്ഷം ധനസഹായം കൈമാറും
ഫേസ്ബുക്ക് പോസ്റ്റിലെ പൂര്‍ണ്ണരൂപം..
‘ജനങ്ങള്‍ ശാസ്ത്ര അവബോധം ഉള്ളവരായി തീരണമെന്ന സിപിഎം നിലപാടിനോട് യോജിക്കുന്നു. ഗണപതി കെട്ടുകഥ ആയാലും ഇല്ലെങ്കിലും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു ദോഷവും വരാനില്ല. എന്നാല്‍ സമൂഹത്തെ പുറകിലേയ്ക്ക് നയിക്കുന്ന നൂറ് കണക്കിന് അന്ധവിശ്വാസങ്ങള്‍ ചിലരുടെ പാഠ്യ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തി പഠിപ്പിക്കുന്നുണ്ട്. അവയെ കണ്ടില്ലെന്ന് നടിച്ച് ഒരു വിഭാഗത്തെ മാത്രം നന്നാക്കാന്‍ ഇറങ്ങുന്നത് അത്ര നിഷ്‌കളങ്കമല്ല. സമൂഹത്തില്‍ സയന്റിഫിക് ടെമ്പര്‍ വളര്‍ത്താനുള്ള സിപിഎം നീക്കത്തോട് സഹകരിക്കാന്‍ തയ്യാര്‍. പക്ഷേ ഈ ടെമ്പര്‍ എല്ലാവരുടെയും അടുത്ത് എത്തിക്കണം. ഹിന്ദുവിനേയും ക്രിസ്ത്യാനിയേയും മുസ്ലീമിനേയും ഒന്നായി കണ്ട് എല്ലാവരിലും ശാസ്ത്ര ബോധം വളര്‍ത്താന്‍ ഷംസീറോ സിപിഎമ്മോ തയ്യാറുണ്ടോ? ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നട്ടെല്ലുള്ള ആരെങ്കിലും ഈ പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ നമുക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കാം’.
Post Your Comments