KeralaLatest NewsNews

‘ഇതാണ് നമ്മെ ഭരിക്കുന്നവരുടെ ഹിന്ദുവിനോടും അവന്റെ വിശ്വാസങ്ങളോടുമുള്ള സമീപനം’: വൈറൽ കുറിപ്പ്, പങ്കുവെച്ച് സംവിധായകൻ

സ്പീക്കർ എ.എൻ ഷംസീർ ഗണപതിയെ പരിഹസിച്ചുകൊണ്ട് നടത്തിയ പ്രസംഗം കേരളത്തിലെ ഹിന്ദുമത വിശ്വാസികൾക്കിടയിൽ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. പ്രതിഷേധം കടുത്തതോടെ ഷംസീറിന് പിന്തുണയുമായി ഇടത് നേതാക്കൾ നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇതാദ്യമായിട്ടല്ല സർക്കാർ തലത്തിൽ ഇരിക്കുന്ന ഒരാൾ ഹിന്ദു മതത്തെയും ഹിന്ദു മത ആചാരങ്ങളെയും വിമർശിച്ചും പരിഹസിച്ചും രംഗത്ത് വരുന്നത്. ജി സുധാകരൻ, ശ്രീമതി തുടങ്ങിയവർ മുൻപ് ഹിന്ദുമതത്തെ കളിയാക്കി പൊതുമധ്യത്തിൽ സംസാരിച്ചിട്ടുണ്ട്.

ഇത് ചൂണ്ടിക്കാട്ടി അവിനാശ് നമ്പൂതിരി എന്ന ആൾ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇതാണ് നമ്മെ ഭരിക്കുന്നവരുടെ ഹിന്ദുവിനോടും അവന്റെ വിശ്വാസങ്ങളോടുമുള്ള സമീപനം എന്ന് പറയുന്ന അദ്ദേഹം, വിവിധ സമയങ്ങളിലായി ഇടത് നേതാക്കൾ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയത് തന്റെ കുറിപ്പിൽ ചോണ്ടിക്കാട്ടുന്നുണ്ട്. ഇത്രയൊക്കെ ഹൈന്ദവരെ അവഹേളിച്ച ഇവറ്റകളെ ഇനിയും ജയിപ്പിച്ചാൽ നിങ്ങൾക്കെന്തോ കാര്യമായ കുഴപ്പമുണ്ടെന്നു തന്നെ പറയേണ്ടി വരുമെന്ന് അദ്ദേഹം പരിഹസിക്കുന്ന കുറിപ്പ് സംവിധായകൻ രാമസിംഹൻ അബൂബക്കർ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെയ്ക്കുന്നുമുണ്ട്.

രാമസിംഹൻ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച, വൈറൽ കുറിപ്പ് ഇങ്ങനെ;

ഗണപതിയുടെ പിതാവ് ഒളിഞ്ഞു നോക്കാൻ പോയി – സഖാവ് വിനയചന്ദ്രൻ
ഗണപതി മിത്താണ് – സഖാവ് ഷംസീർ
അല്ലാഹു ഭൂമിയിലേക്ക് മലക്കുകളേ അയച്ചിട്ടുണ്ട് – ഇതേ സഖാവ് ഷംസീർ
ഗണപതി ഉണ്ടായത് പാർവതിയുടെ കുളിമുറി വാതിലിനു കുറ്റിയില്ലാത്തത് കൊണ്ട് – സഖാവ് സന്ദീപാനന്ദഗിരി
മു.സ്ലീമുകൾ കൈകാര്യം ചെയ്യുന്നത് ഏകദൈവത്തിന്റെ ഒരു പ്രത്യേക തലത്തെയാണ്. ദൈവീകതയെയും മിത്തിനെയും താരതമ്യം ചെയ്യാൻ പറ്റില്ല – സഖാവ് ഗോയിന്ദൻ
അയ്യപ്പൻറെ കല്യാണം കഴിഞ്ഞു – സഖാവ് സ്വരാജ്
ക്ഷേത്രത്തിൽ സ്ത്രീകൾ ഈറനുടുത്തു പോകുന്നത് പൂജാരികളെ “കാണിക്കാൻ” ആണ് – സഖാവ് ശ്രീമതി
കഴുതകൾക്ക് തന്ത്രിമാരെക്കാളും അന്തസ്സുണ്ട് – ജി സുധാകരൻ
പറയാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട്.
ഇതാണ് നമ്മെ ഭരിക്കുന്നവരുടെ ഹിന്ദുവിനോടും അവന്റെ വിശ്വാസങ്ങളോടുമുള്ള സമീപനം. ഇത്രയൊക്കെ ഹൈന്ദവരെ അവഹേളിച്ച ഇവറ്റകളെ ഇനിയും ജയിപ്പിച്ചാൽ നിങ്ങൾക്കെന്തോ കാര്യമായ കുഴപ്പമുണ്ടെന്നു തന്നെ പറയേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button