Latest NewsNewsInternationalGulfOman

സ്‌കൂൾവിട്ട് വരവെ കാർ അപകടം: ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം

മസ്‌കത്ത്: സ്‌കൂൾ വിട്ട് വരവെ ഉണ്ടായ കാർ അപകടത്തിൽ ആറു വയസുകാരിയ്ക്ക് ദാരുണാന്ത്യം. ഒമാനിലാണ് സംഭവം. മലയാളി ബാലികയാണ് മരണപ്പെട്ടത്. എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളായ അൽന റ്റാകിനാണ് മരിച്ചത്. സീബ് ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അൽന.

Read Also: നാമജപയാത്രയ്‌ക്കെതിരെ പോലീസ് കേസ്: നിയമപരമായി നേരിടുമെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ്

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. സ്‌കൂൾ വിട്ട ശേഷം അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അൽനയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Read Also: രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ എന്നിവയുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു, ഉത്തരവിറക്കി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button